വിവാഹം കഴിഞ്ഞ് 15 വർഷമായി. എനിക്ക് വെറുതെയിരിക്കാൻ പറ്റില്ല. മെന്റലി ഞാൻ വളരെ ഫാസ്റ്റ് ആണ്. എന്തെങ്കിലുമൊക്കെ ചെയ്യണം. ഇടവേളയെടുത്ത് വിദേശത്തേക്ക് പോയ സമയത്തും ഇടയ്ക്ക് വന്ന് ഷോകളും മറ്റും ചെയ്തിട്ടുണ്ട്.
വഴക്കുകളുമുണ്ടാക്കും. ഇടയ്ക്ക് ഞാൻ ദേഷ്യപ്പെട്ട് നാട്ടിലേക്കു വരും. എനിക്ക് വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ലെന്ന് പറയും. പക്ഷെ ഞാനും ഭർത്താവും യാത്ര ചെയ്ത് കൊണ്ടിരുന്നാൽ കുട്ടികളുടെ കാര്യം കഷ്ടമാകും. എന്തുകൊണ്ട് നീ ആക്ടിംഗിൽ വീണ്ടും ശ്രമിക്കുന്നില്ലെന്ന് ഭർത്താവ് ചോദിച്ചു.
താനു സാറിന് (നിർമാതാവ് കലൈപുലി എസ് താനു) എന്റ ഭർത്താവ് ഒരു മകനെ പോലെയാണ്. അദ്ദേഹമാണ് ഞങ്ങളുടെ വിവാഹം നടത്തിയത്. എന്ത് പ്രശ്നമുണ്ടായാലും അദ്ദേഹത്തിന് ഫോൺ വരും. അവൾക്ക് സന്തോഷ ജീവിതമാണ്, പക്ഷെ അവൾ കുറച്ച് നിരാശയിലാണ്, അഭിനയിക്കുന്നതാണ് അവളുടെ സന്തോഷമെന്ന് കരുതുന്നെന്ന് ഭർത്താവ് താനു സാറിനോട് പറഞ്ഞു.
നീ ഇപ്പോൾ സിനിമയൊന്നും ചെയ്യേണ്ട, അവൾക്ക് ഞാൻ വർക്ക് നൽകാമെന്ന് താനു സർ പറഞ്ഞു. പറഞ്ഞപ്പോൾ തന്നെ എനിക്ക് സന്തോഷമായി. ഉടനെ എനിക്ക് വിജയ് ടിവി ഷോ വന്നു. -രംഭ