ഒരു കാലത്ത് തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു രംഭ.സര്‍ഗം, ചമ്പക്കുളം തച്ചന്, കൊച്ചി രാജാവ്, ക്രോണിക് ബാച്ച്ലര് തുടങ്ങിയ മലയാളത്തിലെ ഹിറ്റ് പടങ്ങളിലും രംഭയായിരുന്നു നായിക.ബിസിനസുകാരനായ ഇന്ദ്രന് പദ്മനാഭനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന രംഭ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നു. വിവാഹം കഴിഞ്ഞ് കുടുംബ ജീവിതത്തിലേക്ക് മാറിയ രംഭ സിനിമാ ജീവിതം ഉപേക്ഷിക്കുകയാണുണ്ടായത്.
എന്നാല്‍, രംഭയുടെ വിവാഹജീവിതം വിവാദങ്ങളില്പെട്ടിരുന്നു. ഭര്‍ത്താവില്‍നിന്നും വിവാഹ മോചനം തേടിയെന്നും കുട്ടികളെ വിട്ടു കിട്ടാന്‍ രംഭ കോടതിയെ സമീപിച്ചെന്നുമെല്ലാം വാര്‍ത്തകളുണ്ടായിരുന്നു. വേര്‍പിരിയാന്‍ തീരുമാനിച്ച രംഭ തന്നെ പിന്നീട് ഭര്‍ത്താവിനെ വേണമെന്നു പറഞ്ഞെന്നുവരെ വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍, ഇതിന്റെ സത്യാവസ്ഥ എത്രയുണ്ടെന്ന് രംഭ തന്നെ തുറന്നുപറയുകയാണ്.എന്നാല്‍ താനൊരിക്കലും ഭര്‍ത്താവുമായി വേര്‍പിരിയാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് രംഭ പറയുന്നത്. അത്തരം വാര്‍ത്തകളൊക്കെ വ്യാജമായിരുന്നു.
താന്‍ ഭര്‍ത്താവിനൊപ്പം കാനഡയിലായിരുന്നപ്പോഴാണ് ഈ വാര്‍ത്ത പ്രചരിച്ചതെന്ന് രംഭ പറയുന്നു. ഞങ്ങളുടെ കുടുംബ ജീവിതം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നുവെന്നതിനുള്ള തെളിവാണ് ഞാന്‍ മൂന്നാമതും ഗര്‍ഭിണിയായി എന്നുള്ളത്.
ഈ സന്തോഷകരമായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ആഹ്ളാദം പ്രകടിപ്പിക്കാനാകുന്നില്ലെന്നും കുടുംബത്തിനായി പ്രാര്‍ഥിക്കണമെന്നും പറഞ്ഞുകൊണ്ടാണ് രംഭ പോസ്റ്റ് ഇട്ടത്.
രണ്ടു പെണ്മക്കളാണ് രംഭ-ഇന്ദ്രന് ദമ്പതികള്‍ക്കുള്ളത്. ആന്ധ്രാ പ്രദേശിലെ വിജയവാഡ സ്വദേശിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന പേര് സ്വീകരിക്കുന്നത്. എന്തായാലും വിവാഹമോചനം പ്രതീക്ഷിച്ചിരുന്നവര്‍ നിരാശപ്പെടേണ്ടി വരും എന്നു പറഞ്ഞാല്‍ മതിയല്ലോ.