എന്റെ മക്കളെ എനിക്കുവേണം! പ്രായപൂര്‍ത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടി രംഭ കോടതിയില്‍; മക്കള്‍ ഭര്‍ത്താവിനോടൊപ്പം കാനഡയിലാണ്

rambhaനടി രംഭ വീണ്ടും കോടതിയില്‍. പ്രായപൂര്‍ത്തിയാകാത്ത തന്റെ മക്കളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ എത്തിയത്. ഭര്‍ത്താവ് ഇന്ദ്രന്‍ പത്മനാഭനൊപ്പം കാനഡയിലാണ് മക്കള്‍. ഇരുവരും പിരിഞ്ഞു കഴിയുകയാണ്.

രംഭ വിവാഹിതയായത് 2010 ലാണ്. രണ്ട് കുട്ടികളാണ് ഈ ബന്ധത്തിലുള്ളത്. ഏതാനും മാനസങ്ങള്‍ക്ക് മുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. ഭര്‍ത്താവിനൊപ്പം കഴിയാന്‍ അവസരം തേടി നേരത്തെ രംഭ കോടതിയില്‍ എത്തിയിരുന്നു.

Related posts