ഒരിടവേളയ്ക്കുശേഷം നടി രംഭ വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരാനൊരുങ്ങുകയാണ്. വിവാഹം കഴിഞ്ഞു ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന രംഭ അടുത്തിടെയാണ് വീണ്ടും നാട്ടില്‍ വന്ന് അവിടെ സ്ഥിരതാമസമാകുന്നത്. ഈ കാലയളവില്‍ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ പല അഭിമുഖങ്ങളിലും രംഭ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ദേവയാനിയെക്കുറിച്ച് രംഭ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. ഇരുവരും തമ്മില്‍ നല്ല സൗഹൃദമാണുള്ളത്. സിനിമയില്‍ അഭിനയിക്കുന്പൊഴും പിന്നീടുമൊക്കെ അങ്ങനെയായിരുന്നു. അന്ന് ഗ്ലാമറസ് നായികയായി അഭിനയിച്ചതുകൊണ്ട് തനിക്കുണ്ടായ നേട്ടവും നാടന്‍ ലുക്കിലെത്തുന്നതുകൊണ്ട് ദേവയാനിക്കു വന്ന അവസരങ്ങളെക്കുറിച്ചുമാണ് രംഭ സംസാരിച്ചത്.
“ ദേവയാനി വളരെ സ്വീറ്റ് ഹാര്‍ട്ടാണ്. വിജയ് നായകനായെത്തിയ നിനൈത്താൻ വന്താനി എന്ന സിനിമയില്‍ എനിക്കും ദേവയാനിക്കും ഒരുമിച്ച് നിരവധി സീനുകളുണ്ടായിരുന്നു. അന്നേ ഞങ്ങള്‍ സഹോദരിമാരെ പോലെയായിരുന്നു. ഒരേ റൂമിലാണ് കിടന്നുറങ്ങുന്നത്. ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതും. അങ്ങനെ നല്ല സുഹൃത്തുക്കളായി. അതിനുശേഷം ഞങ്ങൾ ഒരുമിച്ചൊരു സിനിമ ആരും ചെയ്തിട്ടില്ല. അന്നൊക്കെ ദേവയാനി ഭയങ്കര തിരക്കിലായിരുന്നു.
ഒരു വര്‍ഷം 14 സിനിമകളിലൊക്കെ അഭിനയിക്കും. ഞാന്‍ കൂടി പോയാല്‍ എഴോ എട്ടോ സിനിമകളെ ചെയ്യുകയുള്ളു. എന്റെ സിനിമകളൊക്കെ ബിഗ് ബജറ്റ് മൂവികളോ, എനിക്കു ഗ്ലാമര്‍ വേഷമോ ആയിരിക്കും. എങ്ങനെയാണ് 14 സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കുന്നതെന്നു ഞാന്‍ ദേവയാനിയോടു ചോദിച്ചിരുന്നു. 20 ദിവസം കൊണ്ട് തന്റെ ഭാഗമൊക്കെ ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കിത്തരും.
അങ്ങനെ പല സിനിമകളിലും അഭിനയിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതുപോലെ 20 ദിവസം കൊണ്ട് എന്റെ ഷൂട്ടും പൂര്‍ത്തിയാക്കിത്തരാന്‍ ഞാന്‍ ഒരു സംവിധായകനോട് ചോദിച്ചിരുന്നു. നാല് പാട്ട് ചിത്രീകരിക്കാൻ തന്നെ ഇരുപത് ദിവസം എടുക്കുമല്ലോ, പിന്നെ എങ്ങനെ അതിന് സാധിക്കുമെന്നാണ് അദ്ദേഹം തിരികെ ചോദിച്ചത്.
മിനിമം നാല് പാട്ടുകളെങ്കിലും എന്റെ സിനിമകളിൽ ഉണ്ടാവും. രസകരമായ മറ്റൊരു കാര്യം ദേവയാനി ഇടയ്ക്ക് നീ അടുത്ത ഷൂട്ടിംഗിന് എവിടേക്കാണു പോകുന്നതെന്ന് എന്നോട് ചോദിക്കും. സ്വിറ്റ്സര്ലന്ഡിലേക്കാണെന്ന് ഞാന്‍ പറയും. അത് കഴിഞ്ഞ് വന്നതിനുശേഷം അടുത്തത് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ ജര്മനിയിലേക്കാണെന്ന് പറയും.
ഇതോടെ അതെന്താ നിനക്ക് മാത്രം ജര്‍മനി, ലണ്ടന്‍, സ്വിറ്റസര്‍ലാന്‍ഡ്. നമുടെ സിനി മകൾ പൊള്ളാച്ചി, ഗോപി ചെട്ടി പാളയം എന്നിങ്ങനെയുള്ള സ്ഥലത്ത് പോയി ചിത്രീകരിക്കും എന്നു പറ ഞ്ഞു. അവള്‍ക്ക് മറുപടിയായി നീ സാരിയും ദാവണിയുമൊക്കെ ഉടുത്ത് അഭിനയിച്ചാല്‍ പൊള്ളാച്ചിയൊക്കെയേ കിട്ടുകയുള്ളു. എന്നെപ്പോലെ മോഡേണ്‍ ഡ്രസിട്ടാല് മാത്രമേ സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മനി, ലണ്ടന്‍, ഒക്കെ ലഭിക്കുകയുള്ളു എന്നുമാണ് ഇതിന് മറുപടിയായി പറഞ്ഞത്.
വർഷം 14 സിനിമകളില്‍ അഭിനയിക്കണമെങ്കില്‍ മോഡേണ്‍ ഡ്രസ് മാറി സാരിയും ദാവണിയുമൊക്കെ ഉടുത്തിട്ട് വാ, അപ്പോള്‍ നിനക്കും അങ്ങനെ കിട്ടുമെന്ന് പറഞ്ഞ് ദേവ യാനിയെ കളിയാക്കുമായിരുന്നു”- രംഭ പറയുന്നു.