മലയാളത്തിലടക്കം നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് രംഭ. അടുത്തിടെ ഇവര്‍ വാര്‍ത്തകളില്‍ ഇടംനേടിയത് പക്ഷേ കുടുംബ പ്രശ്നങ്ങളുടെ പേരിലാണ്. ഈ വര്‍ഷമാദ്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നെന്ന വാര്‍ത്തകള്‍ വന്നു. കോടതിയില്‍ കേസ് നല്‍കിയെന്നും മക്കളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പ്രശ്നമുണ്ടായെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകളുടെയെല്ലാം വായടപ്പിച്ച് രംഭ വന്നത് താന്‍ ഗര്‍ഭിണിയാണെന്നറിയിച്ചാണ്.
താനും ഭര്‍ത്താവ് ഇന്ദ്രനും മൂത്ത രണ്ടു പെണ്മക്കളും മൂന്നാമത്തെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്ന് രംഭ അറിയിച്ചു. ഇതോടെ ഗോസിപ്പുകള്‍ക്ക് അവസാനമായി. ഇപ്പോള്‍ തന്റെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കായി രംഭ പങ്കുവെച്ചു.
ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെയും അമ്മയുടേയും ഉന്നമനത്തിനായി ഏഴാം മാസം നടത്തുന്ന ചടങ്ങാണിത്. സീമന്തം, വളകാപ്പ് എന്നും ഒരോ സ്ഥാലങ്ങളില്‍ ഈ ചടങ്ങിനെ പറയുന്നു. ചടങ്ങിന് ഏറെ സന്തോഷവതിയായി നൃത്തം ചെയ്യുന്നതും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നില്ക്കുന്നതുമായ മനോഹര ചിത്രങ്ങള്‍ രംഭ പങ്കുവെച്ചിട്ടുണ്ട്.