തൊണ്ണൂറുകളിലൊക്കെ സിനിമകളുടെ ഓഫർ വരുമ്പോൾ എനിക്കെത്ര ഗാനരംഗങ്ങളുണ്ട്, ആ നടിക്ക് എത്ര ഗാനരംഗങ്ങളുണ്ട് എന്ന് ചോദിക്കും.
കോസ്റ്റ്യൂമുകളെക്കുറിച്ചും ചോദിക്കും. അല്ലാതെ തയാറെടുപ്പൊന്നുമില്ല. ഇന്നൊക്ക നടിമാർക്ക് കാരവാനുണ്ട്. അന്ന് ഞങ്ങൾ ഏതെങ്കിലും വീട്ടിൽ പോയാണ് കോസ്റ്റ്യൂം മാറ്റുന്നത്.
അവിടെ പോകാനും വരാനുമൊക്കെ സമയമെടുക്കും. സുരക്ഷിതവുമല്ല. അതിനാൽ കർട്ടൺ കൊണ്ട് നാലു ഭാഗവും മറച്ച് ഷൂട്ടിംഗ് സ്പോട്ടിൽ നിന്നാണ് വസ്ത്രം മാറുക.
വാഷ്റൂമില്ല. ഇന്ന് കാരവാനും ഫൈവ് സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുമുണ്ട്. ഇത്ര സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും ഞങ്ങൾ അന്ന് നന്നായി അധ്വാനിച്ചു. അതൊക്കെ നല്ല അനുഭവങ്ങളാണ്. ഷൂട്ടിംഗ് സെറ്റ് ഒരു കുടുംബം പോലെയായിരുന്നു. -രംഭ