സിനിമലോകത്ത് വിവാഹമോചനങ്ങളുടെ ചാകരക്കാലമാണിത്. വിവാഹം കഴിച്ച പലരും ദാമ്പത്യത്തിന് വിരാമമിടുന്നു. മഞ്ജു വാര്യര്‍, അമലപോള്‍, പ്രിയങ്ക…നീണ്ടുപോകുന്നു പട്ടിക. അക്കൂട്ടത്തില്‍നിന്ന് വ്യത്യസ്തമായൊരു കഥയാണ് തെന്നിന്ത്യന്‍ താരറാണി രംഭയുടേത്. വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുവാദം നല്ക്ണമെന്ന ആവശ്യവുമായി നടി രംഗത്തെത്തിയതാണ് പുതിയ വാര്‍ത്ത. ചെന്നൈ കുടുംബ കോടതിയിലാണ് രംഭ ഹര്‍ജി നല്‍കിയത്. വിദേശ ഇന്ത്യന്‍ വ്യവസായി ഇന്ദിരന് പത്മനാഥനുമായി 2010 ഏപ്രിലിലായിരുന്നു രംഭയുടെ വിവാഹം.
മലയാള സിനിമയിലൂടെയായിരുന്നു രംഭയുടെ സിനിമപ്രവേശനം. ആന്ധ്രാപ്രദേശുകാരിയായ രംഭയുടെ ആദ്യ പേര് വിജയലക്ഷ്മി എന്നായിരുന്നു. പിന്നീട് സിനിമയിലെത്തിയ ശേഷമാണ് രംഭ എന്ന് പേര് മാറ്റിയത്. ആദ്യകാലത്ത് കൂടുതല്‍ സിനിമകളും മലയാളത്തിലായിരുന്നു. സര്‍ഗം, ചമ്പക്കുളം തച്ചന്, കൊച്ചി രാജാവ്, ക്രോണിക് ബാച്ചിലര്‍, തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായികയായിരുന്നു അമൃതയെന്ന പേരിലെത്തിയ രംഭ.
കാനഡയില്‍ വ്യവസായിയാണ് രംഭയുടെ ഭര്‍ത്താവ്. രണ്ടു കുട്ടികള്‍. ഇടക്കാലത്ത് ഭര്‍ത്താവിനെ ബിസിനസില്‍ സഹായിക്കാന്‍ രംഭ സിനിമവിട്ടു. കുടുംബപ്രശ്നങ്ങളത്തെുടര്ന്ന് വര്‍ഷങ്ങളായി ഇരുവരും വേറിട്ടാണ് താമസം. ഹിന്ദു വിവാഹ നിയമത്തിലെ വകുപ്പ് ഒമ്പത് പ്രകാരം ഭര്‍ത്താവിനൊപ്പം താമസിക്കാന്‍ അനുവദിക്കണമെന്നും ഇതിന് ഭര്‍ത്താവിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് രംഭയുടെ ആവശ്യം. ഇന്ത്യയിലേക്ക് തിരിച്ചത്തെി വീണ്ടും സിനിമകളില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ വിവാഹ മോചനം നേടുന്നതായി അഭ്യൂഹം പരന്നിരുന്നെങ്കിലും രംഭ അത് നിഷേധിച്ചിരുന്നു. പുതിയതായി ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തില്ലെങ്കിലും അഭിനയത്തോട് വിടപറഞ്ഞിട്ടില്ലെന്നാണ് രംഭ പറയുന്നത്.