സൗന്ദര്യ മത്സരത്തിനിടെ റാംപിൽ തെന്നിവീണ് മത്സരാർഥികൾ. ജോർജിയയിലെ അറ്റ്ലാൻഡയിൽ വച്ച് നടന്ന മിസ് യൂണിവേഴ്സ് 2019 മത്സരത്തിലെ സ്വിംസ്യൂട്ട് റൗണ്ടിനിടെയാണ് രണ്ട് മത്സരാർഥികൾ ക്യാറ്റ് വാക്കിനിടെ റാംപിൽ തെന്നിവീണത്.
മിസ് മലേഷ്യ ശ്വേത സെഖോന, മിസ് ഫ്രാൻസ് മയേവ കൗച്ചെ എന്നിവരാണ് റാംപിൽ തെന്നിവീണത്. ക്യാറ്റ് വാക്കിനിടെ നിരവധി മത്സരാർഥികൾക്ക് ബാലൻസ് നഷ്ടമാകുകയും ചെയ്തു. റാംപിൽ നനവുണ്ടായതാണ് സംഭവങ്ങൾക്ക് കാരണം.