
പത്തനംതിട്ട: റന്പൂട്ടാൻ വിളവെടുപ്പു കാലമായതോടെ ജില്ലയിലെ പല ഭാഗങ്ങളിലും തമിഴ്നാട്ടിൽ നിന്നുള്ള മൊത്തക്കച്ചവടക്കാരെത്തി ത്തുടങ്ങി.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇവർക്ക് സംസ്ഥാനാതിർത്തി കടന്നുള്ള വരവിന് നിയന്ത്രണമുങ്കെിലും പച്ചക്കറി, പലചരക്ക് വാഹനങ്ങളിലാണ് പലരും എത്തുന്നത്.
കൃത്യമായ രേഖകളും ക്വാറന്റൈനിലുമല്ലാതെയാണ് പലരും ജില്ലയുടെ പല ഭാഗങ്ങളിലും വീടുകൾ കയറിയിറങ്ങി റന്പൂട്ടാൻ മരങ്ങൾക്ക് വിലയിടുകയും വലയിടുകയും ചെയ്യുന്നതെന്ന് പറയുന്നു. ക്വാറന്റൈൻ കാലാവധി കഴിഞ്ഞവരും വിപണനത്തിനു വേണ്ടി പുറത്തിറങ്ങിയിട്ടുണ്ട്.
ഇത്തരക്കാരുമായുള്ള സന്പർക്കം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. തമിഴ്നാട്ടിലെ ഹോട്ട്സ്പോട്ട് മേഖലകളിൽ നിന്നാണ് പലരും കേരളത്തിലേക്കെത്തിയിരിക്കുന്നത്.
തമിഴ്നാട്ടിൽ നിന്നുള്ള മൊത്തക്കച്ചവടക്കാർ മെച്ചപ്പെട്ട വില നൽകുമെന്നതിനാൽ ഇവർക്ക് റന്പൂട്ടാൻ നൽകാനാണ് ഏറെപ്പേർക്കും താത്പര്യം. കേരളത്തിൽ എറണാകുളത്തു മാത്രമാണ് റന്പൂട്ടാന്‍ വിപണിയുള്ളത്. മറ്റു ജില്ലകളിൽ വിപണനം കുറവാണെന്നാണ് മൊത്തക്കച്ചവടക്കാർ പറയുന്നത്.
റന്പൂട്ടാൻ കർഷകരിൽ നിന്നു നേരിട്ട് വാങ്ങാൻ ഹോർട്ടികോർപ് സ്റ്റാളുകൾ തുറന്നെങ്കിലും ഇവിടങ്ങളിൽ വില്പന നടത്താൻ കർഷകർക്കു മടിയാണ്. മെച്ചപ്പെട്ട വില ലഭിക്കുന്നില്ലെന്നു മാത്രമല്ല, കായ്കൾ ശേഖരിച്ച് എത്തിക്കുക ബുദ്ധിമുട്ടാണ്.
വില്‍പനയ്ക്കെത്തുന്നവർ കൃഷിവകുപ്പിന്റെ സർട്ടിഫിക്കറ്റും കൈയിൽ കരുതണം. വിലയാകട്ടെ വൈകി മാത്രമേ ലഭിക്കുകയുള്ളൂ തുടങ്ങിയ പ്രശ്നങ്ങളാണ് കർഷകരെ അലട്ടുന്നത്.