ഒറ്റപ്പാലം: അമ്പലപ്പാറയിൽ ഒരാൾ വെട്ടേറ്റ് മരിച്ചു. കടമ്പഴിപ്പുറം സ്വദേശിയായ രാമദാസാണ്(48) മരിച്ചത്. സുഹൃത്തായ അമ്പലപ്പാറ വേങ്ങശേരി കണ്ണമംഗലം സ്വദേശി സൂര്യ വീട്ടിൽ ഷണ്മുഖനാണ് (49) ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ഷണ്മുഖന്റെ അമ്പലപ്പാറ കണ്ണമംഗലത്തെ വീട്ടിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ഇരുവരും മദ്യപിച്ചിരിക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ ഷണ്മുഖനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആക്രമണ കാരണം വ്യക്തമല്ല. ഷണ്മുഖനെ ഒറ്റപ്പാലം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.