കോഴിക്കോട്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ ഒന്നാംപ ്രതി സരിത്തുമായി ചേര്‍ന്നു വന്‍തോതില്‍ സ്വര്‍ണം കടത്തിയ മലപ്പുറം സ്വദേശിയായ റമീസിന്റെ സുഹൃത്ത് കസ്റ്റംസ് കസ്റ്റഡിയില്‍.
നയതന്ത്ര ബാഗേജിന്റെ മറവില്‍ കടത്തിയ സ്വര്‍ണം റമീസ് പലപ്പോഴായി സുഹൃത്തിനു നല്‍കിയതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പലപ്പോഴായി റമീസ് തനിക്ക് സ്വര്‍ണം നല്‍കിയിരുന്നതായി മലപ്പുറം സ്വദേശിയായ യുവാവ് സമ്മതിച്ചു. ഈ സ്വര്‍ണം ആര്‍ക്കാണ് കൈമാറിയതെന്നും കസ്റ്റംസിനു വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം മറ്റു രണ്ടുപേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ്് വൈകാതെ രേഖപ്പെടുത്തുമെന്നാണ് സൂചന.
കേരളത്തിലേക്ക് എത്തിക്കുന്ന സ്വര്‍ണം തമിഴ്നാട്ടിലുള്ള സംഘത്തിനും റമീസ് കൈമാറിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനു പുറമേ നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതിയായ കണ്ണൂര്‍ സ്വദേശിയുമായും റമീസിനു ബന്ധമുണ്ടെന്നു കണ്ടെത്തിയതായാണ് സൂചന.
ഇതുസംബന്ധിച്ചും കൂടുതല്‍ അന്വേഷിച്ചുവരികയാണ്. നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി സംഘത്തിന് നേരിട്ട് ബന്ധങ്ങളില്ലെന്നാണു പ്രാഥമിക നിഗമനം.
അതേസമയം, ഇക്കാര്യം സ്ഥിരീകരിക്കാന്‍ അന്വേഷണസംഘം തയാറായിട്ടില്ല. റമീസുമായി ബന്ധപ്പെട്ടുള്ളവരില്നിന്നു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത മലപ്പുറം വെട്ടത്തൂര്‍ കണ്ണന്തൊടി തെക്കേകലത്തില് വീട്ടില്‍ റമീസിനെ ചോദ്യം ചെയ്തതില്‍നിന്നു നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസിനു ലഭിച്ചിരുന്നു. റമീസ് ഇപ്പോള്‍ ജുഡീഷല്‍ കസ്റ്റഡിയിലാണുള്ളത്.
കൂടുതല്‍ ചോദ്യം ചെയ്യാനായി റമീസിനെ കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനിച്ചത്.