കോഴിക്കോട്: സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ ആചാരങ്ങൾ ഒറ്റയടിക്ക് മാറ്റുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരവും മര്യാദയും പാരമ്പര്യവുമാണുള്ളത്.
വിശ്വാസി സമൂഹം വർഷങ്ങളായി പിന്തുടരുന്നതാണ് ഇത്. വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരവും വിശ്വാസവും പെട്ടെന്ന് മാറ്റരുത്. കേരളത്തിലെ ക്ഷേത്രങ്ങളിൽ പൊതുവായി ഒരാചാരമില്ല. ഗുരുവായൂരിലെ ആചാരമല്ല ശബരിമലയിലേതെന്ന് അദ്ദേഹം പറഞ്ഞു.