ആലുവ: വീണുകിട്ടിയ രണ്ടു പവന്റെ സ്വർണാഭരണം ഉടമയ്ക്കു തിരികെനൽകി അംഗപരിമിതനായ യാചകൻ.
ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തു ഭിക്ഷയെടുത്തു ജീവിക്കുന്ന ചെന്നൈ തിരുത്തണി സ്വദേശി രമേശാണു ദുരിതജീവിതത്തിനിടയിലും മാതൃകയായത്.
കഴിഞ്ഞദിവസം രാത്രി ഒമ്പതിന് റെയിൽവേ സ്റ്റേഷനു സമീപത്തെ ബേക്കറിക്കു മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തുനിന്നാണ് ആഭരണം ലഭിച്ചത്.
കാറിൽനിന്നിറങ്ങി ബേക്കറിയിലേക്കു പോയ സ്ത്രീയുടെ കൈയിൽനിന്ന് ഊരി വീണതായിരുന്നു വള. കാറിലെ യാത്രക്കാർ ഇദ്ദേഹത്തിന് അഞ്ചു രൂപ ഭിക്ഷ നൽകിയിരുന്നു.
അതുവാങ്ങി മടങ്ങുമ്പോഴാണു സ്വർണവള ശ്രദ്ധയിൽപ്പെട്ടത്. ഉടൻ കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി അകത്തിരുന്ന സ്ത്രീക്കു വള കൈമാറി.
ആലുവ റെയിൽവേ സ്റ്റേഷനു സമീപത്തെ എടിഎം കൗണ്ടറിനു സമീപമാണ് രമേശൻ രാത്രി ഉറങ്ങുന്നത്.