തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും അനുവദിച്ചതിൽ വ്യാപക അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ തള്ളി എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ രംഗത്ത്. പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനമില്ലാത്തതാണ്. ഡിസ്റ്റിലറിയും ബ്ലൂവറിയും അനുവദിച്ചതിൽ അഴിമതിയുണ്ടായിട്ടില്ലെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സ്വകാര്യ കന്പനികൾക്ക് ബ്രൂവറി അനുവദിച്ചതിൽ വൻ അഴിമതി നടന്നുവെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആക്ഷേപം. കഴിഞ്ഞ 17 വർഷമായി ഡിസ്റ്റിലറിയും ബ്രൂവറികളും അനുവദിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് അഴിമതി നടന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.