തിരുവനന്തപുരം: എൽഡിഎഫിന് തുടർ ഭരണം പ്രവചിച്ച സർവേ ഫലങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ തുടർച്ചയായി യുഡിഎഫ് വിരുദ്ധ നിലപാടെടുക്കുകയാണെന്നും ചെന്നിത്തല വിമർശിച്ചു.
സർവേകൾ പലതും തട്ടിക്കൂട്ടുകളാണ്. ഇതിനൊന്നും ശാസ്ത്രീയ അടിത്തറയില്ല. ജനങ്ങളും യുഡിഎഫും സർവേകളെ കാര്യമായെടുക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.