ശബരിമലയിടെ കാര്യങ്ങള്‍ നേരിട്ടറിയാനെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും സംഘത്തെയും നിലയ്ക്കലില്‍ പോലീസ് തടഞ്ഞു. യതീഷ് ചന്ദ്ര ഐപിഎസിന്റെ നേതൃത്വത്തിലാണ് പോലീസ് പ്രതിപക്ഷത്തെ തടഞ്ഞത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്. നിരോധനാജ്ഞ ലംഘിക്കുമെന്ന് ഉറച്ചു തന്നെയാണ് യുഡിഎഫ് സംഘം.
യുഡിഎഫ് സംഘത്തിനൊപ്പം നിരവധി ഭക്തരും വന്നുചേര്‍ന്നതോടെ ഒടുവില്‍ പോലീസ് ഇവരെ യാത്ര ചെയ്യാന്‍ അനുവദിച്ചു. ശബരിമലയില്‍ തൊട്ടതെല്ലാം പിഴയ്ക്കുന്ന പോലീസിന് പുതിയ സംഭവവും കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചു. കഴിഞ്ഞദിവസം ഹൈക്കോടതി പോലീസിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.