സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരാണെങ്കിലും പേര് എന്നും പ്രശ്നമാണ്. ആദ്യം എന്റെ ഒരു സുഹൃത്ത് എന്നെ പേരു തെറ്റിയാണു വിളിച്ചിരുന്നത്.
അവന് ഒരിക്കല്‍ മാത്രമാണ് എന്റെ യഥാര്‍ഥ പേരു വിളിച്ചിത്. ഹരീഷേ, സുമേഷേ, രതീഷേ എന്നു തുടങ്ങി എല്ലാ പേരും അവന് എന്നെ വിളിക്കും.
പക്ഷേ രമേഷേ എന്നു മാത്രം അവന് എന്നെ വിളിക്കില്ല. ഞാനും ധര്‍മജനും സുഹൃത്തുക്കളായതിനു ശേഷമാണ് മനസുലായത് ധര്‍മജനെ എല്ലാവരും പലപേരാണു വിളിച്ചിരുന്നതെന്ന്.
സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാരുണ്ട്. കുറെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെയുളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്മഥന് എവിടെ എന്ന്.
അതുകേട്ടു ചിരി വന്ന എനിക്കു മനസിലായി ഇവര്‍ അന്വേഷിക്കുന്നത്ധര്മജനെയാണെന്ന്. – രമേഷ് പിഷാരടി