രമേഷ് പിഷാരടിയുടെ മുഖം ഓര്‍ക്കുമ്പോഴേ മലയാളികള്‍ക്കു ചിരിപൊട്ടും. സ്റ്റേജ് ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികളെ ഇത്രയധികം ചിരിപ്പിച്ച താരങ്ങള്‍ അധികമുണ്ടാവില്ല. എന്നാല്‍ കോമേഡിയന്‍ എന്നതിനൊപ്പം മികച്ച ഒരു ഗായകനായിരുന്നു പിഷാരടി എന്നു മനസ്സിലാക്കാന്‍ മലയാളികള്‍ വൈകി എന്നു പറയണം.
അമ്മ ദുബായ് ഷോയുടെ ഭാഗമായി നടത്തിയ റിഹേഴ്സലില്‍ രമേഷ് പിഷാരടി പാട്ടുപാടുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അകലെ അകലേ നീലാകാശം എന്ന ഗാനം ജ്യോത്സനക്കൊപ്പം പാടുകയാണ് രമേഷ് പിഷാരടി. ഗാനം കഴിയുന്നതോടെ പിഷാരടിയുടെ ചെവിക്കു പിടിക്കുകയാണ് മനോജ് കെ. ജയന്. സംഗതി മറ്റൊന്നുമല്ല യഥാര്‍ഥത്തില്‍ പാട്ടുപാടുന്നത് മധുബാലകൃഷ്ണനാണ്. രമേഷ് പിഷാരടി ഗാനം അനുകരിക്കുകയാണ്. എന്നാല്‍ അതിനു ശേഷം പിഷാരടി പാടിയ ‘ഇന്ദ്രവല്ലരി പൂചൂടി വരും’ എന്ന ഗാനം ചെവിയ്ക്കു പിടിച്ച മനോജ് കെ ജയനെ വരെ ഞെട്ടിച്ചു കളഞ്ഞു.
ആദ്യം ചെവിക്കു പിടിച്ചെങ്കിലും പിഷാരടിയുടെ രണ്ടാമത്തെ പാട്ടു കേട്ടു മനോജ് കെ. ജയന് തന്നെ അതിശയമായി. പിഷാരടിയുടെ പാട്ടുകേട്ട ഗായിക ജ്യോത്സ്ന അഭിനന്ദിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനോടകം നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ കണ്ടു കഴിഞ്ഞു.മികച്ച പ്രതികരണമാണു ലഭിക്കുന്നത്. പിഷാരടി സൂപ്പറാണെന്നാണു പലരുടെയും കമന്റ്. മുന്‍പ് ധര്‍മജനൊപ്പം മൊഴിമാറ്റ ഗാനവുമായി എത്തി പിഷാരടി ആസ്വാദക ഹൃദയത്തില്‍ ചിരിപടര്‍ത്തിയിരുന്നു. ഈ വിഡിയോ പോലെ തന്നെ പുതിയ വിഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇനി പിഷാരടി സിനിമയില്‍ പാടുമോയെന്നേ അറിയാനുള്ളൂ.