ചീമേനി: ആലന്തട്ടയിലെ പി.ടി. രമേശൻ മാസ്റ്ററെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതിയും പിടിയിലായി. ആലന്തട്ടയിലെ അഭിജിത്ത്(26)നെയാണ് കർണാടകയിലെ ബൽഗാമിൽ എയർ ഫോഴ്സ് കേന്ദ്രത്തിൽ നിന്നും ചീമേനി പോലീസ് നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
പരിശീലനത്തിനിടയിൽ പ്രതിയായ അഭിജിത്തിനെ അറസ്റ്റ് ചെയ്യുന്നതിലെ നൂലാമാലകളാണ് പോലീസ് നടപടി വൈകിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു. ഹൊസ്ദുർഗ് കോടതിയിൽ നിന്നുള്ള അറസ്റ്റ് വാറണ്ട് പ്രകാരം പോലീസ് ബൽഗാമിൽ നിന്നും നാലാം പ്രതിയായ അഭിജിത്തിനെ ഇന്ന് രാവിലെ ചീമേനി സ്റ്റേഷനിൽ എത്തിച്ചു വൈകുന്നേരം കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ മാർച്ച് 3ന് രാത്രിയിൽ വീട്ടിലേക്ക് നടന്നു പോകുന്പോഴാണ് രമേശൻ മാസ്റ്ററെ തലയ്ക്കടിച്ച് വീഴ്ത്തിയത്. പിന്നീട് 7ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.