ഗുരുവായൂർ: 65 വയസിലും യുവാവിന്റെ പ്രസരിപ്പോടെ രമേഷ് ബാബു ട്രാക്കിൽ സജീവമാണ്. ജില്ലാ അത്ലറ്റിക് മീറ്റിൽ ഓട്ടമത്സരങ്ങളിൽ സ്റ്റാർട്ടറായി തന്റെ റെക്കോർഡ് മറികടക്കുന്ന പുരുഷ മത്സരാർഥിയെ കാത്തിരിക്കുകയാണ് രമേഷ് ബാബു.
വിസിൽ വിളിച്ചും, മുകളിലേക്ക് ഫയർ ചെയ്തും രമേഷ് ബാബു സ്റ്റാർട്ടറായും, സംഘാടനകനായും മുഴുവൻ സമയ കായിക പ്രേമി.
1978ൽ പുരുഷന്മാരുടെ 100 മീറ്റർ ഓട്ടത്തിൽ 10.98 സെക്കന്റിൽ ഫിനിഷ് ചെയ്ത റെക്കോർഡ് ഇന്നും സ്വന്തം പേരിൽ.പിന്നീട് കെഎസ്ഇബിയുടെ താരമായി.
ആൾ ഇന്ത്യ അത്ലറ്റിക് മീറ്റിൽ തുടർച്ചയായി അഞ്ചു വർഷം കെഎസ്ഇബിയെ പ്രതിനിധീകരിച്ച് സ്വർണമെഡൽ നേടിയിട്ടുണ്ട്.
പത്തു വർഷം മുൻപ് സീനിയർ സൂപ്രണ്ടായി വിരമിച്ചു. തൃശൂർ ജില്ലാ അത്ലറ്റിക് അസോസിയേഷൻ അംഗമായി ഇപ്പോഴും കായിക രംഗത്ത് സജീവം.