തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവില്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല. വൈദ്യുതി ചാർജ് വർധന ഇടതുപക്ഷത്തിന്റെ കെടുകാര്യസ്ഥതയെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കാനുള്ള ദീര്‍ഘകാല കരാര്‍ വേണ്ടെന്ന് വച്ച് സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നെന്ന് ചെന്നിത്തല പ്രതികരിച്ചു.
ആര്യാടന് മുഹമ്മദ് 2016ല്‍ ഉണ്ടാക്കിയ 25 വര്‍ഷത്തേക്കുള്ള കരാറാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വൈദ്യുതി ഉത്പാദന സ്വകാര്യ കമ്പനികളുമായുള്ള സര്‍ക്കാരിന്റെ കള്ളക്കള്ളിയാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനയ്ക്ക് കാരണം. പഴയ കരാറില്‍ വൈദ്യുതി ബോര്‍ഡിന് 800 കോടി രൂപയുടെ ലാഭം ഉണ്ടാകുമായിരുന്നു. എന്നാല്‍ കരാര്‍ റദ്ദാക്കിയതോടെ ഒരു ദിവസം 10 മുതല്‍ 12 കോടി രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. ഇതിന്റെ ഭാരം ജനങ്ങളുടെ തലയില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.