തിരുവനന്തപുരം: രാഷ്ട്രീയ വളർച്ചയിൽ വിശ്രമമില്ലാതെ മുന്നോട്ടു പോകാനുള്ള കരുത്തും ആവേശവും പകരുന്നത് കെഎസ്യു യൂത്ത് കോൺഗ്രസ്പ്രസ്ഥാനം നൽകിയ ത്യാഗ പൂർണ്ണമായ പ്രവർത്തന പാതയാണെന്ന് രമേശ് ചെന്നിത്തല. അതിനാൽ തന്നെ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് തനിക്ക് ആത്മബന്ധം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സക്കാരിനെതിരേ സമരം ചെയ്ത പ്രവർത്തകരെ ജയിലിലടച്ചപ്പോൾ അവരെ ജയിലിൽ സന്ദർശിച്ചതും ജാമ്യം ലഭിക്കാനുള്ള സഹായം ഉറപ്പു നൽകിയതും ആ ആത്മബന്ധം നിലനിൽക്കുന്നതിനാലാണെന്നും രമേശ് ചെന്നിത്തല. ജയിൽ മോചിതരായ ശേഷം കെഎസ്യു പ്രവർത്തകർ ചെന്നിത്തലയെ സന്ദർശിച്ച സന്തോഷം പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജീവനും തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിനായി ത്യാഗം സഹിച്ചവർ ജയിൽ മോചിതരായ ശേഷം കെഎസ്യുക്കാരെല്ലാവരും കാണാനെത്തി എന്നാണ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
എന്റെ രാഷ്ട്രീയ വളർച്ചയിലെന്നും ഇന്നും വിശ്രമമില്ലാതെ മുന്നോട്ടു പോകാനുള്ള കരുത്തും ആവേശവും പകരുന്നത് കെ.എസ്.യു യൂത്ത് കോൺഗ്രസ്പ്രസ്ഥാനം നൽകിയ ത്യാഗ പൂർണ്ണമായ പ്രവർത്തന പാതയാണ്.
വല്ലാത്ത ഒരാത്മബന്ധമാണ് കെഎസ്യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് എനിക്കുള്ളത്. അതുകൊണ്ടാണ് പിണറായി സക്കാരിനെതിരേ സമരം ചെയ്ത പ്രവർത്തകരെ ജയിലിലടച്ചപ്പോൾ ഉടനടി ഞാൻ അവരെ ജയിലിൽ സന്ദർശിച്ചത്, വിശദമായ വിവരങ്ങൾ തിരക്കി ജാമ്യം ലഭിക്കാനുള്ള സഹായമെല്ലാം ഉറപ്പു നൽകിയാണ് ഞാൻ തിരിച്ചിറങ്ങിയത്.
ജീവനും തുല്യം സ്നേഹിക്കുന്ന പ്രസ്ഥാനത്തിനായി ത്യാഗം സഹിച്ചവർ ജയിൽ മോചിതരായ ശേഷം കെഎസ്യുക്കാരെല്ലാവരും ഇന്നന്നെ കാണാനെത്തി. പോരാട്ട വീഥിയിൽ പതറാത്ത പ്രവർത്തകരാണ് പ്രസ്ഥാനത്തിന്റെ ശക്തി.
ഒരു ശക്തിക്കും കീഴടക്കാൻ പറ്റാത്ത വിധം കാരിരുമ്പിൽ തീർത്ത ചങ്കുറപ്പോടെ പ്രസ്ഥാനത്തിനായി പോരാടുക, കെ എസ് യു യൂത്ത് കോൺഗ്രസ് പോരാളികൾക്ക് അഭിനന്ദനങ്ങൾ…