തിരുവനന്തപുരം: സ്പ്രിങ്ക്ളർ വിഷയത്തിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ടാണ് സർക്കാർ കരാർ
റദ്ദാക്കുന്നതായി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്. സ്പ്രിങ്ക്ളർ വിഷയത്തിൽ ഇപ്പോൾ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത് തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കള്ളനെപ്പൊലെ അവസാനം വരെ പിടിച്ചു നിൽക്കാനുള്ള തന്ത്രമാണ്.
കള്ളം കണ്ടുപിടിച്ചപ്പോൾ തൊണ്ടി മുതൽ ഉപേക്ഷിച്ചു. ഇതുപൊലെയാണ് കോവിഡ് രോഗികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് സ്പ്രിങ്ക്ളർ കന്പനിയെ ഒഴിവാക്കിയത്. പ്രതിപക്ഷം ഇടപെട്ടില്ലായിരുന്നുവെങ്കിൽ കോവിഡിന്റെ മറവിൽ അമേരിക്കൻ കന്പനി ചാകര കൊയ്യുമായിരുന്നു.
പ്രതിപക്ഷം ഈ വിഷയത്തിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ അമേരിക്കൻ കന്പനി ഡാറ്റാകൊണ്ട് വൻ നേട്ടം ഉണ്ടാക്കുമായിരുന്നു. സർക്കാരിന് ഇക്കാര്യത്തിൽ എട്ടു പിഴവുകളാണ് ഉണ്ടായിരിക്കുന്നതെന്നും ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു.