ആസിഫ് അലിയുടെ കൈയില്‍ നിന്ന് താന്‍ സന്തോഷമായിട്ടാണ് പുരസ്കാരം വാങ്ങിയതെന്നും അതു സംവിധായകന് ജയരാജ് കൂടി തനിക്ക് തരണമെന്ന ആഗ്രഹത്തിലാണ് അദ്ദേഹത്തില്‍ നിന്നുകൂടി സ്വീകരിച്ചതെന്ന് രമേശ് നാരായണന്.
എം.ടി. വാസുദേവന്‍നായരുടെ കഥകളുടെ കോര്‍ത്തിണക്കി എട്ട് സംവിധായകരുടെ ഒന്‍പത് എപ്പിസോഡുകള്‍ കോര്‍ത്തിണക്കിയ സിനിമയാണ് മനോരഥങ്ങള്‍. അതില്‍ ഒരു സംവിധായകനായ ജയരാജിന്റെ സിനിമയ്ക്ക് സംഗീതം നല്‍കിയത് താനാണ്. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ എന്നെ ഒഴികെയുള്ള അണിയറ പ്രവര്‍ത്തകരെയെല്ലാം സ്റ്റേജില്‍ വിളിച്ചു.
എം.ടി.യുടെ മകള്‍ അശ്വതിയോട് യാത്ര പറയുന്ന വേളയില്‍ ഇക്കാര്യം സൂചിപ്പിച്ചു. ഈ സമയം ആസിഫ് അലി ഓടിപ്പോയി ഒരു മെമെന്റോ എടുത്തുകൊണ്ടു വന്ന് തന്നു. താനത് സന്തോഷത്തോടെ സ്വീകരിച്ചു. എന്നാല്‍ ജയരാജിന്റെ കൈയില്‍ നിന്നുകൂടി അത് വാങ്ങണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് ജയരാജ് വന്ന് തനിക്ക് മൊമെന്റോ നല്‍കിയത്. ആസിഫ് അലിയെ അവഗണിക്കണമെന്നോ നിരസിക്കണമെന്നോ കരുതി ചെയ്തതല്ല.
ഇക്കാര്യത്തില്‍ ആസിഫ് അലിക്ക് എന്തെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു ആസിഫ് അലി രമേശ് നാരായണ്‍ വിഷയം നടന്നത്.
ആന്തോളജി ചിത്രത്തിലെ “സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന പടത്തില്‍ രമേശ് നാരായണ്‍ സംഗീതം ഒരുക്കുന്നുണ്ട്. ഇതിനോട് അനുബന്ധിച്ച് പുരസ്കാരം നല്‍കുന്നതിന് വേണ്ടി ആസിഫ് അലിയെ ക്ഷണിക്കുക ആയിരുന്നു. എന്നാല്‍ താല്പര്യം ഇല്ലാതെ, സദസിനെ പുറംതിരിഞ്ഞുനിന്ന് പുരസ്കാരം വാങ്ങിയ രമേഷ്, സംവിധായകന് ജയരാജിനെ വിളിച്ചു. ശേഷം ഇദ്ദേഹത്തില്‍ നിന്നും പുരസ്കാരം വാങ്ങിക്കുക ആയിരുന്നു.
സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. തനിക്കെതിരേ നടന്ന അനീതിയെ ചെറു പുഞ്ചിരിയോടെ നേരിട്ട ആസിഫിനെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ഒപ്പം രമേഷ് നാരായണന് എതിരെ വന്‍ വിമര്‍ശനവും ഉയരുന്നു.