ബംഗളൂരു: കർണാടക കേന്ദ്രീകരിച്ച് രജിസ്റ്റർ ചെയ്ത വിവിധ തീവ്രവാദ, ഗൂഢാലോചനാക്കേസുകളുമായി ബന്ധപ്പെട്ട് എൻഐഎയുടെ വ്യാപക റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് എൻഐഎയുടെ മിന്നൽ റെയ്ഡ് നടന്നത്.
റെയ്ഡിൽ ഡിജിറ്റൽ തെളിവുകളും നിർണായക രേഖകളും പിടിച്ചെടുത്തു. രാമേശ്വരം കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചതു വിദേശത്തുനിന്നാണ്. ഈ ബന്ധം കണ്ടെത്താനാണ് റെയ്ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി.
2012ലെ ലഷ്കര്‍ ഇ തൊയ്ബ ഗൂഢാലോചന കേസിൽ ഉൾപ്പെട്ട രണ്ടു പേരുടെ വീടുകളിലും റെയ്ഡ് നടത്തി. ഇവർക്ക് രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധമുണ്ടെന്നു സംശയമുണ്ടെന്നും എൻഐഎ പറഞ്ഞു