മോ​ശം അ​നു​ഭ​വം നേ​രി​ട്ടാ​ൽ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന് പ​റ​ഞ്ഞ് പെ​ണ്‍​കു​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്തും: സാ​രി​യു​ടു​ത്ത് പോ​കു​ന്ന​വ​ർ​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​കാ​റു​ണ്ട്; രാം​ഗോ​പാ​ല്‍ വ​ര്‍​മ

ഒ​രു പെ​ണ്‍​കു​ട്ടി​യെ ഭ്രാ​ന്ത​മാ​യി പ്ര​ണ​യി​ക്കു​ന്ന യു​വാ​വി​ന്‍റെ ക​ഥ​യാ​ണ് സാ​രി​യെ​ന്ന് രാം​ഗോ​പാ​ല്‍ വ​ര്‍​മ. ഒ​രു ഘ​ട്ട​ത്തി​ല്‍ എ​ത്തു​മ്പോ​ള്‍ ആ ​പെ​ണ്‍​കു​ട്ടി​യു​ടെ മേ​ലു​ള്ള പ്ര​ണ​യം കൊ​ണ്ട് അ​യാ​ള്‍ സൈ​ക്കി​ക്കാ​യും സ്റ്റോ​ക്ക​റാ​യും മാ​റു​ക​യാ​ണ്.

പൊ​തു​വെ ഏ​തെ​ങ്കി​ലും പെ​ണ്‍​കു​ട്ടി​ക്ക് ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ നി​ന്നും മോ​ശം അ​നു​ഭ​വം നേ​രി​ടേ​ണ്ടി വ​ന്നാ​ല്‍ അ​ത് ആ ​പെ​ണ്‍​കു​ട്ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന ത​ര​ത്തി​ല്‍ സ​മൂ​ഹം ആ ​പെ​ണ്‍​കു​ട്ടി​യെ കു​റ്റ​പ്പെ​ടു​ത്താ​റു​ണ്ട്.

എ​ന്നാ​ല്‍ സാ​രി​യു​ടു​ത്ത് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​കാ​റു​ണ്ട്. ആ ​പോ​യി​ന്‍റ് എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സാ​രി എ​ന്ന സി​നി​മ എ​ടു​ത്ത​തും ആ ​പേ​ര് ന​ല്‍​കി​യ​തും എ​ന്ന് രാം​ഗോ​പാ​ല്‍ വ​ര്‍​മ പ​റ​ഞ്ഞു.

Related posts

Leave a Comment