പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കായുള്ള ആവേശത്തിലാണ് അയോധ്യ. ഇതോടനുബന്ധിച്ച് നിരവധി ചടങ്ങുകളും പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.
രാംലല്ലയെ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. മയിലിന്റെ രൂപവും, വൈഷ്ണവ ചിഹ്നവുമുള്ള പ്രത്യേക വസ്ത്രങ്ങളാകും രാംലല്ലയെ ധരിപ്പിക്കുക. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്.
പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇതു പോലെയൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്നാകും വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുക.
ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി. ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്.
चैत्र नवरात्रि प्रथम दिवस पर भगवान के वस्त्र अति विशेष हैं।
— Shri Ram Janmbhoomi Teerth Kshetra (@ShriRamTeerth) April 9, 2024
प्राण प्रतिष्ठा के पश्चात् पहली बार प्रभु के वस्त्रों की ‘शैली’ को बदला गया है। मयूर व अन्य वैष्णव चिन्हों को रंग-बिरंगे रेशम के साथ-साथ असली तारों से काढ़ा गया है ।
दिव्य दर्शन – चैत्र शुक्ल प्रतिपदा, विक्रमी संवत… pic.twitter.com/JjfJc4Pgnx