അഗർത്തല: ഏറ്റവും കൂടുതൽ കാലം തുടർച്ചയായി കേന്ദ്ര ഭരണം നടത്തിയെന്ന കോണ്‍ഗ്രസിന്റെ പേരിലുള്ള റിക്കാർഡ് ബിജെപി തകർക്കുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. സ്വാതന്ത്ര്യലബ്ദിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 വരെ ബിജെപി രാജ്യം തുടർച്ചയായി ഭരിക്കുമെന്നും ത്രിപുരയിലെ അഗർത്തലയിൽ സംസാരിക്കവെ രാം മാധവ് പറഞ്ഞു.
മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയാണ് രാജ്യത്തിന്റെ വർത്തമാനവും ഭാവിയും. ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ. തെരഞ്ഞെടുപ്പ് വിജയത്തിനായി സൈനിക നേട്ടങ്ങൾ ബിജെപി ഉപയോഗിക്കില്ലെന്നും രാം മാധവ് കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടിൽ ആറു കോടിയുടെ വർധനവാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.