ഗുരുവായൂർ: രാഷ്ടപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിൽ തകർന്നുകിടക്കുന്ന റോഡുകളെല്ലാം ഉടൻ നേരെയാക്കാൻ നിർദേശം.പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഈ തീരുമാനം.ഇതുസംബന്ധിച്ച് പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇന്നലെ ശ്രീവത്സം ഗസ്റ്റ് ഹൗസിലായിരുന്നു യോഗം.ഗുരുവായൂരിൽ ഹെലിപാഡിൽ ഇറങ്ങുന്ന ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടുമുതൽ ഗുരുവായൂരിൽ രാഷ്ട്രപതി സഞ്ചരിക്കുന്ന ഭാഗങ്ങളെല്ലാം ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി.റോഡിൽ മിക്ക ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു കിടക്കുകയാണെന്നും യോഗത്തിൽ വിമർശനമുണ്ടായി.
തൃശൂർ എഡിഎം സി.ലതിക, അസി.കളക്ടർ പ്രേംകൃഷ്ണൻ, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ,എസിപി ഷാഹിൻ, തഹസിൽദാർ കെ.പ്രേംചന്ദ്, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.പ്രാണ്സിങ്,പി.ഡബ്ലിയുഡി എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ശ്രീമാല എന്നിവർ പങ്കെടുത്തു.ഓഗസ്റ്റ് ഏഴിന് തൃശൂരിൽ എത്തുന്ന രാഷ്ട്രപതി ഉച്ചയ്ക്ക് 12.10 ന് ഗുരുവായൂരിൽ ഹെലിപാഡിലിറങ്ങും.12.45 ന് ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴും.