കൊച്ചി: വ്യാജ ലോക റിക്കാർഡ് സർട്ടിഫിക്കറ്റ് നൽകി കബളിപ്പിച്ചെന്ന മോഡലുകളുടെ പരാതിയിൽ കൊച്ചി സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്ത് മോഡലുകൾ ചേർന്ന് എറണാകുളത്തെ സ്വകാര്യ ഗ്രൂപ്പിനും സിഇഒയായ ഫോർട്ടുകൊച്ചി സ്വദേശിനിക്കുമെതിരേ കൊച്ചി സിറ്റി ഡിസിപി എസ്. ശശിധരന് നൽകിയ പരാതിയെ തുടർന്നാണിത്. വരും ദിവസങ്ങളിൽ ഇവരിൽനിന്ന് മൊഴിയെടുക്കും.
എറണാകുളത്തും കോട്ടയത്തുമായി നടന്ന ഫാഷൻ ഷോകൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കോട്ടയത്ത് തട്ടിപ്പിന്റെ വിവരം കൊച്ചി സിറ്റി പോലീസ് കോട്ടയം ജില്ലാപൊലീസിന് കൈമാറി.
യൂണിവേഴ്സൽ അച്ചീവേഴ്സ് ബുക് ഓഫ് റെക്കോഡ്, ഫ്യൂച്ചർ കലാംസ് ബുക് ഓഫ് റെക്കോഡ് എന്നീ ബഹുമതികൾ വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിക്കുകയായിരുന്നു. സർട്ടിഫിക്കറ്റ് ലഭിച്ചാൽ സെലിബ്രിറ്റി മോഡലാകുമെന്നായിരുന്നു വാഗ്ദാനം.