വിശ്വാസികൾക്കിത് കഠിനമേറിയ റംസാൻ;  കേരളത്തിൽ 14 മണിക്കൂർ ദൈർഘ്യം!

മു​ക്കം : പു​ണ്യ​മാ​സ​മാ​യ റം​സാ​നി​ന് ഇ​ത്ത​വ​ണ ദൈ​ർ​ഘ്യ​മേ​റെ. ഈ ​വ​ർ​ഷ​ത്തെ റം​സാ​നി​ലെ പ​ക​ലി​ന് കേ​ര​ള​ത്തി​ൽ 14 മ​ണി​ക്കൂ​റാ​ണ് ദൈ​ർ​ഘ്യം.​നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ അ​ട​യാ​ള​മാ​യി വി​ശ്വാ​സി​ക​ൾ ക​ണ​ക്കാ​ക്കു​ന്ന സു​ബ​ഹ് ബാ​ങ്ക് പു​ല​ർ​ച്ചെ 4.46 നാ​ണ്.​ അ​സ്ത​മ​യ​ത്തി​ൽ നോ​മ്പ് തു​റ​ക്കു​ന്ന മഗ്‌രിബ് ബാ​ങ്ക് സ​മ​യം വൈ​കു​ന്നേ​രം 6.44നു​മാ​ണ്.

ഇ​ത് പി​ന്നീ​ട് റം​സാ​ൻ അ​വ​സാ​ന​ത്തി​ലെ​ത്തു​മ്പോ​ൾ സുബ​ഹ് 4.39ൽ ​തു​ട​ങ്ങി മഗ്‌രിബ് 6.51 വ​രെ​യെ​ത്തും. ക​ടു​ത്ത വേ​ന​ലി​ൽ ദൈ​ർ​ഘ്യ​മേ​റി​യ പ​ക​ലി​ലെ റം​സാ​ൻ ഏ​റെ​ക്കാ​ല​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണെ​ന്ന് പൂ​ർ​വി​ക​ർ പ​റ​യു​ന്നു. റം​സാ​നി​ൽ ഏ​റ്റ​വു​മ​ധി​കം ദൈ​ർ​ഘ്യ​മു​ള്ള നോ​മ്പ് ഇ​ത്ത​വ​ണ ഡ​ൻ​മാ​ർ​ക്കി​ലേ​തും സ്വീ​ഡ​നി​ലേ​തു​മാ​ണ്. ഇ​വി​ടെ 21 മ​ണി​ക്കൂ​റാ​ണ് .

ഏ​റ്റ​വും കു​റ​വ് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ർ​ജ​ന്‍റീന​യി​ലും ഒ​ന്പ​ത​ര മ​ണി​ക്കൂ​ർ. നെ​ത​ർ​ല​ൻഡ്സി​ലും ബെ​ൽ​ജി​യ​ത്തി​ലും പ​തി​നെ​ട്ട​ര മ​ണി​ക്കൂ​റും സ്പെ​യി​നി​ലും ജ​ർ​മ്മ​നി​യി​ലും പ​തി​നാ​റ​ര മ​ണി​ക്കൂ​റു​മാ​ണ് ദൈ​ർ​ഘ്യം.​അ​മേ​രി​ക്ക, ഫ്രാ​ൻ​സ്, ഇ​റ്റ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ 16 മ​ണി​ക്കൂ​റും ഓ​സ്ട്രേ​ലി​യ​യി​ൽ 10 മ​ണി​ക്കൂ​റും ബ്ര​സീ​ലി​ൽ 11 മ​ണി​ക്കൂ​റു​മാ​ണ് ഈ ​വ​ർ​ഷ​ത്തെ റം​സാ​നി​ന്‍റെ നോ​മ്പ് സ​മ​യം .‌

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി മ​ഴ​ക്കാ​ല​ത്താ​ണ് റം​സാ​ൻ കാ​ല​മു​ണ്ടാ​യി​രു​ന്ന​ത്.​കഴി​ഞ്ഞ റം​സാ​ൻ മെ​യ് അ​വ​സാ​ന​ത്തി​ലാ​ണ് ആ​രം​ഭി​ച്ചി​രു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ലി​ൽ ആ​യി​രി​ക്കും നോ​മ്പെ​ത്തു​ക. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ടു​ത്ത ചൂ​ട് ത​ന്നെ​യാ​ണ് വി​ശ്വാ​സി​ക​ൾ​ക്ക് വ​ലി​യ വെ​ല്ലു​വി​ളി.

Related posts