പത്തനംതിട്ട: വേനൽ ചുടും റംസാൻ നോമ്പുകാലവും പഴം വിപണിയെ സജീവമാക്കി. റംസാന് വിപണി പിടിച്ചടക്കാന്‍ നാട്ടുമാങ്ങാ മുതല്‍ ഈജിപ്തില്‍ നിന്നുള്ള നാരങ്ങ വരെ വിപണികളിൽ ലഭ്യമാണ്.കഴിഞ്ഞവര്‍ഷം ഇതേസമയം നിപ്പ വൈറസ് ഭീതി കാരണം പഴം വിപണിയില്‍ കച്ചവടത്തില്‍ വലിയ ഇടിവാണ് വ്യാപാരികൾ നേരിട്ടത്. കയറ്റുമതിയെയും ഇറക്കുമതിയെയും ഇതു കാര്യമായി ബാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി കച്ചവടക്കാര്‍ പ്രതീക്ഷയിലാണ്.
ചൂടിനു കാഠിന്യമേറിയതോടെ മാര്‍ച്ച് മുതല്‍ പഴം വിപണി ഉഷാറായിരുന്നു.ആപ്പിള്‍, മുന്തിരി, കൈതച്ചക്ക, തണ്ണിമത്തന്, വാഴപ്പഴം എന്നിവയാണ് പ്രധാനമായും നോമ്പുതുറയ്ക്ക് ആളുകള്‍ തെരഞ്ഞെടുക്കുന്നത്. ഇത്തരം പഴങ്ങള്‍ സുലഭമായി എത്തുന്നുണ്ടെന്നും കച്ചവടക്കാര്‍ പറയുന്നു. ലിച്ചി, മാങ്കോസ്റ്റിന്‍ തുടങ്ങിയ പഴങ്ങളും സുലഭമാണ്. കേരളത്തിലെ വിപണിയില്‍ എത്തുന്ന പഴങ്ങളില്‍ 95 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ്.
മാമ്പഴം കൂടുതലായി തമിഴ്നാട്ടില്‍ നിന്നാണ് എത്തുന്നത്. 50 രൂപ മുതല്‍ 100 രൂപ വരെയാണ് വിവിധ ഇനങ്ങളില്‍പ്പെട്ട മാമ്പഴത്തിന്റെ വില. നാട്ടുരാണയും സുലഭമാണ്. ഒന്നര കിലോയ്ക്ക് 100 രൂപയാണ് വില. വാഴക്കുളത്തു നിന്നാണ് കൈതച്ചക്ക അധികവും എത്തുന്നത്. വില കിലോ 50 രൂപ. ദിവസങ്ങള്‍ക്കുള്ളിലാണ് കൈതച്ചക്ക വില കുതിച്ചുയര്‍ന്നത്.
ഇന്ത്യന്‍ ആപ്പിളുകളുടെ ഉത്പാദന കാലം കഴിഞ്ഞതോടെ വിദേശ ഇനങ്ങളാണ് വിപണിയില്‍. ഇറക്കുമതി ചെയ്യുന്ന ന്യൂസീലന്‍ഡ്, യുഎസ് ഇനം ആപ്പിളിന് 200 രൂപവരെ വിലയുണ്ട്. മുന്തിരി കുരുവില്ലാത്ത മുന്തിയ ഇനത്തിന് 140 രൂപയും പച്ചമുന്തിരിക്ക് 100 രൂപയുമാണ് വില. മുന്തിരി സാധാരണ ഇനങ്ങള്‍ക്ക് 70 രൂപയാണ്. നാടന്‍ ഏത്തപ്പഴത്തിന് കിലോയ്ക്ക് 70 രൂപവരെ വിലയുണ്ട്. എന്നാല്‍ മറുനാടന്‍ വാഴപ്പഴം ഇനങ്ങള്‍ക്ക് വില തീരെ കുറവാണ്.
നാടൻ ഓമക്കയും തമിഴ്നാട്ടിൽ നിന്നുള്ള ഓമക്കയും വില്പനയ്ക്ക് എത്തുന്നുണ്ട്. വഴിയോരങ്ങളിൽ ഉൾപ്പെടെ ചെറുകിട പഴ കച്ചവട കേന്ദ്രങ്ങളും ജില്ലയിൽ സജീവമാണ്. വഴിയോരങ്ങളിൽ ഞാവൽ പഴവും വില്പനയ്ക്ക് എത്തുന്നുണ്ട്.