‘ഞാനായിരുന്നു ബാഹുബലി എടുത്തിരുന്നതെങ്കില്‍ രമ്യയെ ശിവകാമിയാക്കില്ലായിരുന്നു’! രമ്യ കൃഷ്ണനെക്കുറിച്ച് സംവിധായകന്‍ കൂടിയായ ഭര്‍ത്താവ് കൃഷ്ണവംശി പറയുന്നതിങ്ങനെ

yukykകഥാപാത്രമായി ജീവിക്കുക എന്നതിന് ഉദാഹരണമായിരുന്നു ബാഹുബലിയില്‍ കേന്ദ്രകഥാപാത്രമായ ശിവകാമി ദേവിയെ അവതരിപ്പിച്ച രമ്യ കൃഷ്ണന്‍ എന്ന് ബാഹുബലി പുറത്തിറങ്ങിയതിനുശേഷം പ്രേക്ഷകര്‍ വിലയിരുത്തിയിരുന്നു. ബാഹുബലിയുടെ അമ്മ വേഷം ഗംഭീരമാക്കിയ നടിയാണ് രമ്യ കൃഷ്ണന്‍. സിനിമയുടെ സംവിധായകന്‍ രാജമൗലി പോലും രമ്യയല്ലാതെ മറ്റാരും ഈ റോളിന് അനുയോജ്യയല്ല എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യന്‍ സുന്ദരി ശ്രീദേവിയെ പിന്തള്ളിയായിരുന്നു ഈ അഭിപ്രായ പ്രകടനം. അതിന് പിന്നില്‍ മറ്റൊരു കഥയുണ്ട്. ശിവകാമിയാവാന്‍ ശ്രീദേവിയെ സമീപിച്ചപ്പോള്‍ പ്രതിഫലം കൂടുതല്‍ ചോദിക്കുകയും ഇക്കാരണത്താല്‍ രാജമൗലി അവരെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയുമായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വാര്‍ത്തകള്‍.

എന്നാല്‍ ഭാര്യയായ രമ്യ കൃഷ്ണയെക്കുറിച്ച്, സംവിധായകന്‍ കൂടിയായ ഭര്‍ത്താവ് കൃഷ്ണവംശി പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. അദ്ദേഹം പറയുന്നതിങ്ങനെയാണ്. ‘ യഥാര്‍ത്ഥത്തില്‍ ഈ റോള്‍ ചെയ്യേണ്ടിയിരുന്നത് ശ്രീദേവിയായിരുന്നു. എന്നാല്‍ ഞാനായിരുന്നു ബാഹുബലി എടുത്തിരുന്നതെങ്കില്‍ രമ്യയെ ഈ സിനിമയ്ക്ക് വേണ്ടി കാസ്റ്റ് ചെയ്യില്ലായിരുന്നു’. രമ്യയെ ഒരിക്കലും ആര്‍ട്ടിസ്റ്റായി കാണാന്‍ കഴിയില്ലെന്നും, അവരെ വച്ച് സിനിമയെടുക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും വയ്യെന്നും കൃഷ്ണവംശി പറഞ്ഞു. അതേസമയം ബാഹുബലിയിലെ റോള്‍ രമ്യ ഗംഭീരമാക്കിയെന്നും കൃഷ്ണവംശി കൂട്ടിച്ചേര്‍ത്തു. തമിഴിലെയും തെലുങ്കിലെയും പ്രശസ്തനായ സംവിധായകനാണ് കൃഷ്ണവംശി. ഇതിനിടയ്ക്ക് കൃഷ്ണവംശിയും രമ്യ കൃഷ്ണനും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇത്തരം വാര്‍ത്തകളെയെല്ലാം നിഷേധിച്ച അദ്ദേഹം താനൊരു കുടുംബസ്ഥനാണെന്നും വിദ്യാര്‍ത്ഥികൂടിയായ തന്റെ മകനുവേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടയിലാണ് കൃഷ്ണവംശി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Related posts