മലയാള സിനിമയിലെ പ്രിയനായികമാരില്‍ ഒരാളാണ് രമ്യ നമ്പീശന്. നടി എന്നതിനൊപ്പം ഗായികയായും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങാന്‍ താരത്തിനായി.
ആനച്ചന്തം എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് നടി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയത്.
വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്ന രമ്യ നമ്പീശന് അനേകം ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.
ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക ആയിട്ടായിരുന്നു രമ്യാ നമ്പീശന് തന്റെ കരിയര്‍ ആരംഭിച്ചത്. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ആയിരുന്നു രമ്യാ നമ്പീശന് സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട് നിരവധി ചിത്രങ്ങളില്‍ സഹനടിയായി പ്രത്യക്ഷപ്പെട്ട രമ്യ നമ്പീശന് ജയരാജ് സംവിധാനം ചെയ്ത ആനച്ചന്തം എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളത്തില്‍ നിന്നും മറ്റു ഭാഷകളിലേക്കും ചേക്കേറി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടിയായി രമ്യാ നമ്പീശന് മാറിയിരുന്നു.
ഇതിനോടകം മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം താരം ശ്രദ്ധേയമായ നിരവധി വേഷങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.
മലയാളത്തില്‍ ആയിരുന്നു തുടക്കം എങ്കിലും, തമിഴ് സിനിമയില്‍ ആണ് മികച്ച വേഷങ്ങള്‍ രമ്യയെ കാത്തിരുന്നത്.
നര്‍ത്തകി, നായിക, പിന്നണിഗായിക എന്നീ നിലകളിലെല്ലാം ഇന്ന് പ്രശസ്ത കൂടിയാണ് രമ്യ നമ്പീശന്.
സോഷ്യല്‍ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമാണ് താരം. അതേ സമയം തനിക്ക് സംഭവിച്ച ഒരു അമളിയെ കുറിച്ച് അടുത്തിടെ രമ്യാ നമ്പീശന് തുറന്നു പറഞ്ഞിരുന്നു.
നേരത്തെ ഫ്ളവേഴ്സ് ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു ഈ അബദ്ധത്തെ കുറിച്ച് താരം തുറന്നു പറഞ്ഞത്.
ആണ്ടലോണ്ടേ എന്ന ഗാനം ആലപിച്ച ഹിറ്റായി നില്ക്കുന്ന സമയത്താണ് തനിക്ക് അബദ്ധം സംഭവിച്ചത്. വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ ഗാനത്തിന് നിരവധി അഭിനന്ദനങ്ങളും ലഭിച്ചിരുന്നു.
ആ സമയത്താണ് ഞാന്‍ ഡ്രൈവിംഗ് പഠിക്കുവാനായി പോകുന്നത്. ക്ലച്ചും ഗിയറും ഒക്കെയായി ആകെപ്പാടെ കണ്ഫ്യൂഷ നില് നില്ക്കുന്ന സമയത്ത് എനിക്കൊരു ഫോണ്‍ കോള്‍ വന്നു.
ഹലോ ഞാന്‍ മമ്മൂട്ടി ആണ് എന്നാണ് മറു ഭാഗത്തു നിന്നും സംസാരിച്ചത്. ആ സമയത്ത് നിരവധി വ്യാജ ആളുകള്‍ വരുന്ന സമയം കൂടിയായിരുന്നു.
തന്നെ ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്യുകയാണെന്ന് കരുതി ഒന്ന് വെച്ചിട്ട് പോടോ എന്നാണ് രമ്യാ നമ്പീശന് പറഞ്ഞത്.
അല്പ സമയത്തിന് ശേഷം ആണ് ജോര്‍ജ് സാര്‍ വിളിച്ചിട്ട് അത് ശരിക്കും മമ്മൂട്ടി ആണ് എന്ന് പറയുന്നത്. അപ്പോള്‍ ഉണ്ടായ അവസ്ഥ.
ഞാന്‍ പിന്നീട് തിരികെ വിളിച്ചിട്ട് മമ്മൂക്ക എടുത്തില്ല. ഇനി വിളിക്കേണ്ട, സംസാരിക്കേണ്ട എന്ന് മമ്മൂട്ടി ജോര്‍ജിനോട് പറഞ്ഞു എന്നു രമ്യാ നമ്പീശന് പറയുന്നു.