എരുമപ്പെട്ടി: സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയത്തിലും യുഡി എഫ് ജനപ്രതിനിധികളോട് ഉള്ള അവഗണനയിലും പ്രതിഷേധിച്ച് എരുമപ്പെട്ടി സിഎച്ച്സി യുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കുണ്ടന്നൂർ അംഗൻവാടി കെട്ടിടം ഉദ്ഘാടനവും യുഡിഎഫ് ബഹിഷ്കരിച്ചു.
രമ്യഹരിദാസ് എംപിയെ ഈ രണ്ടു ചടങ്ങുകളിൽ നിന്നും മാറ്റി നിർത്തുകയും എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു ചടങ്ങുകളിൽ മാന്യമായ സ്ഥാനങ്ങൾ നല്കാതിരിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ചടങ്ങ് ബഹിഷ്കരിച്ചത്. ഈ രണ്ട് പരിപാടിയിലേക്കും സ്ഥലം എംപിയെ ക്ഷണിച്ചിരുന്നില്ല പഞ്ചായത്ത് പ്രസിഡന്റിനെ ആശംസകളിൽ മാത്രം ഉൾപ്പെടുത്തി അപമാനിക്കുകയും ചെയ്തു.
മന്ത്രി എ.സി. മൊയ്തീനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യുഡിഎഫ് ജനപ്രതിനിധികളോടും. പ്രവർത്തകരോടും പുലർത്തുന്ന പ്രതികാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനാധിപത്യ മര്യാദ പാലിക്കണമെന്നും യുഡിഎഫ് എരുമപ്പെട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ വി.കേശവൻ. അന്പലപ്പാട്ട് മണികണ്ഠൻ എം.കെ. ജോസ്, ആസാദ് കരിയന്നൂർ, ഹരിദാസൻ, ജോണ്സണ് ചുങ്കത്ത്,സുഭാഷ് കുണ്ടന്നൂർ, സേവിയർ കാഞ്ഞിരക്കോട്, മഹേഷ് കാഞ്ഞിരക്കോട് എന്നിവർ പ്രസംഗിച്ചു.