തെന്നിന്ത്യൻ താരം രമ്യാകൃഷ്ണൻ വീണ്ടും ഭർത്താവിന്റെ ചിത്രത്തിലഭിനയിക്കുന്നു. 15 വർഷത്തിനു ശേഷമാണ് രമ്യ ഭർത്താവ് കൃഷ്ണവംശി സംവിധാനം ചെയ്യുന്ന ചിത്രത്തിലഭിനയിക്കുന്നത്.
നാഗാർജുനയെ നായകനാക്കി 1998ൽ കൃഷ്ണവംശി സംവിധാനം ചെയ്ത ചന്ദ്രലേഖ എന്ന ചിത്രത്തിൽ രമ്യ കൃഷ്ണൻ അഭിനയിച്ചിരുന്നു. പിന്നീട് അവർ പ്രണയബദ്ധരാവുകയും 2003ൽ വിവാഹിതരാവുകയും ചെയ്തു. വിവാഹ ശേഷം 2004ൽ കൃഷ്ണവംശി യുവതാരം നിഥിനെ നായകനാക്കി സംവിധാനം ചെയ്ത ശ്രീ ആഞ്ജനേയം എന്ന ചിത്രത്തിലും രമ്യ കൃഷ്ണൻ അഭിനയിച്ചു. അതിനുശേഷം പത്തോളം ചിത്രങ്ങൾ കൃഷ്ണവംശി സംവിധാനം ചെയ്തെങ്കിലും അവയിലൊന്നിലും രമ്യക്ക് വേഷമില്ലായിരുന്നു.
ഇപ്പോൾ പതിനഞ്ചു വർഷത്തിനുശേഷം ഭർത്താവിന്റെ ചിത്രത്തിൽ രമ്യ വീണ്ടും അഭിനയിക്കുകയാണ്. പ്രകാശ് രാജ് നായകനാകുന്ന വന്ദേമാതരം ആണ് ചിത്രം. അടുത്ത വർഷം ചിത്രം തിയറ്ററുകളിലെത്തും.