താര സംഘടന അമ്മ തിരികെ വിളിച്ച് അംഗത്വം തന്നാലും സ്വീകരിക്കില്ലെന്ന് നടി രമ്യ നമ്പീശന്. അഭിമുഖത്തിനിടെയാണ് താരം നിലപാട് വ്യക്തമാക്കിയത്. ഒരു സാഹചര്യത്തിലും ഇനി അമ്മയിലേക്ക് മടങ്ങിപ്പോകില്ലെന്നും രമ്യ പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന് ദിലീപിനെ താര സംഘടന അമ്മയില്‍ നിന്നും പുറത്താക്കിയിരുന്നു.
പിന്നീട് അദ്ദേഹത്തെ തിരിച്ചെടുക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, എന്നിവര്‍ അമ്മയില്‍ നിന്നും രാജി വച്ചത്.