മലയാളത്തില്‍ ഈയിടെയായി സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്തുപറ്റിയെന്ന് അറിയില്ല. ഇപ്പോള്‍ എല്ലാവരും ചെറിയ ബജറ്റില്‍ അല്ലേ സിനിമ ചെയ്യുന്നത്. എന്നെക്കാള്‍ കുറച്ച് പ്രതിഫലം വാങ്ങുന്നവരും അത് ചോദിക്കാത്തവരും ഉണ്ട്. അപ്പോള്‍ പിന്നെ അവരെ കാസ്റ്റ് ചെയ്യുന്നത് നല്ലതെന്ന് അണിയറക്കാര്‍ക്ക് തോന്നിക്കാണും എന്ന് രമ്യ സുരേഷ്.
എന്നുവച്ച് ഞാന്‍ വലിയ പ്രതിഫലം ഒന്നുമല്ല ചോദിക്കുന്നത്. വളരെ ചെറിയ പൈസയാണ്. പക്ഷേ അത് തന്നെ കൃത്യമായി തന്നില്ലെങ്കില്‍ എന്ത് ചെയ്യും? ആദ്യം വാക്ക് പറഞ്ഞ് ഉറപ്പിച്ചിട്ട് പിന്നെ മാറും. അല്ലാതെ കടുംപിടുത്തം ഒന്നുമില്ല. അങ്ങനെ മിസായി പോയ സിനിമകള്‍ ഇഷ്ടംപോലെയുണ്ട്. സംവിധായകന് പറഞ്ഞിട്ടാവും നമ്മളെ സമീപിക്കുന്നത്.
എന്നാല്‍ പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കും. പകരം സംവിധായകനോട് പറയുന്നത് അവര്‍ക്ക് ഡേറ്റില്ല തിരക്കിലാണ് എന്നൊക്കെ ആയിരിക്കും. തുടക്കത്തില്‍ കൈനിറയെ സിനിമകള്‍ ഉണ്ടായിരുന്നു. പതിയെ പ്രതിഫലം ഇത്തിരി കൂട്ടിയപ്പോള്‍ സിനിമകള്‍ കുറഞ്ഞു തുടങ്ങി. അതില്‍ എനിക്ക് സങ്കടമില്ല. ഒരേ പോലെയുള്ള വേഷങ്ങള്‍ ചെയ്യുന്നതിന് പകരം വ്യത്യസ്തമായ വേഷങ്ങള്‍ക്കായി കാത്തിരിക്കാമല്ലോ. ഇതുവരെ എനിക്ക് വന്ന കഥാപാത്രങ്ങളെല്ലാം ഏകദേശം ഒരേ പോലെയുള്ളവയാണ്. ടൈപ്പ് കാസ്റ്റ് ആയി പോകുന്നുവെന്ന് റിവ്യൂ പറഞ്ഞ് അങ്ങനെയായി പോകുന്നുമുണ്ട്. ആക്ഷൻ, സൈക്കോ, റൗഡി, കുശുമ്പത്തി, നെഗറ്റീവ് ഇങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്ന് രമ്യ സുരേഷ്.