ആലുവ: ബിനാനിപുരത്ത് ലിവിംഗ് ടുഗതറിൽ ജീവിക്കുകയായിരുന്ന യുവതിയെ ലോഡ്ജിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ. പറവൂർ സ്വദേശി സൂര്യനാഥിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇയാൾക്കൊപ്പമാണ് യുവതി ലിവിംഗ് ടുഗതർ നയിച്ചിരുന്നത്.
ഒറ്റപ്പാലം റെയിൽവേ റോഡ് പൊന്നോത്ത്കുഴി റംസിയ (30) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ബിനാനിപുരം സ്റ്റേഷനതിർത്തിയിൽപ്പെട്ട കാരോത്തു കുന്നിലെ ലോഡ്ജിലെ കുളിമുറിയിലാണ് മരിച്ചനിലയിൽ യുവതിയെ കണ്ടെത്തിയത്. ബാത്ത്റൂം അകത്തുനിന്നും കുറ്റിയിട്ടിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പോലീസ് കടന്നത്.
സൂര്യനാഥ് കുറച്ചുനാളായി ഇവിടെ ഉണ്ടായിരുന്നില്ലെന്നാണ് മൊഴി നല്കിയിട്ടുള്ളത്. മൃതദ്ദേഹം എറണാകുളം ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെ തിരിച്ചറിഞ്ഞതിനു ശേഷമേ പോസ്റ്റ് മാർട്ടം നടത്തുകയുള്ളൂ. ഷാമിൽ എന്നാണ് യുവതിയുടെ ഭർത്താവിന്റെ പേര്.