മലയാളികളുടെ വികാരമാണ് ബീഫ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇന്ത്യയിൽ ബീഫ് നിരോധിച്ചപ്പോൾ കേരളത്തിൽ മാത്രം ഇത്രയേറെ പ്രതിഷേധങ്ങൾ അരങ്ങേറിയത്. മലയാളികൾ മാത്രമല്ല, കേരളത്തിനു പുറത്തുള്ളവരും മലയാളികളുടെ ബീഫിന്റെ ആരാധകരാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയിലെ വില്ലൻ റാണ ദഗുബതി കേരളത്തിലെ ബീഫിന്റെ കടുത്ത ആരാധകനാണ്.
കൊതിപ്പിക്കുന്ന നാടാണ് കേരളം. കേരളത്തിൽ കിട്ടുന്ന ബീഫ് വരട്ടിയതിന്റെ ബിഗ് ഫാനാണ് ഞാൻ. അല്ല, അതവിടെ ഇപ്പോഴും നിരോധിച്ചിട്ടില്ലല്ലോ അല്ലേ..?’ അദ്ദേഹം ചോദിക്കുന്നു. മലയാളത്തിലെ പ്രമുഖ വനിതാ മാഗസിനു നൽകിയ അഭിമുഖത്തിലാണ് റാണ കേരളത്തെ കുറിച്ചും ബീഫിനെ കുറിച്ചും വ്യക്തമാക്കുന്നത്. കേരളവും മലയാള സിനിമകളും തനിക്കിഷ്ടമാണെന്നും റാണ വ്യക്തമാക്കുന്നു.