ചാനൽ അഭിമുഖത്തിനിടെ അവതാരകയോട് പൊട്ടിത്തെറിച്ച് നടൻ റാണ ദഗുപതി. തെലുങ്ക് താരങ്ങൾ ഉൾപ്പെട്ട മയക്കുമരുന്നു കേസിനെക്കുറിച്ചുള്ള ചോദ്യത്തോടാണ് റാണ ചൂടായത്. റാണയുടെ വീട്ടിൽ എന്തിനാണ് എക്സൈസ് ഉദ്യോഗസ്ഥർ എത്തിയത് എന്ന ചോദ്യം കേട്ടതോടെ റാണ പൊട്ടിത്തെറിക്കുകയായിരുന്നു. ഇത്തരം ചോദ്യങ്ങൾ ചോദിക്കരുത് എന്ന് ദേഷ്യത്തോടെയാണ് റാണ പ്രതികരിച്ചത്. അപ്രതീക്ഷിതമായി റാണ ഇങ്ങനെ പ്രതികരിച്ചതു കണ്ട അവതാരക ശരിക്കും ഞെട്ടി. അഭിമുഖത്തിനിടെ അവതാരകയോടു റാണ പൊട്ടിത്തെറിക്കുന്ന വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
റാണ പൊട്ടിത്തെറിച്ചു; അവതാരക ഞെട്ടി
