ബാ​ഹു​ബ​ലി​യി​ലെ വി​ല്ല​ൻ മ​ല​യാ​ള സി​നി​മ​യി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യി​​​ലെ വി​​​ല്ല​​​ൻ ക​​​ഥാ​​​പാ​​​ത്രം ഭല്ലാൽ ദേവനെ അവതരിപ്പിച്ചു പ്ര​​​ശ​​​സ്ത​​​നാ​​​യ തെ​​​ന്തി​​​ന്ത്യ​​​ൻ താ​​​രം റാ​​​ണാ ദ​​​ഗ്ഗു​​​പ​​​തി മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നു. കെ. ​​​മ​​​ധു സം​​​വി​​​ധാ​​​നം ചെ​​​യ്യു​​​ന്ന മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ: ദി ​​​കിം​​​ഗ് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ എ​​​ന്ന സി​​​നി​​​മ​​​യി​​​ലാ​​​ണ് റാ​​​ണ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.

സി​​​നി​​​മ​​​യു​​​ടെ ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി അ​​​ദ്ദേ​​​ഹം ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി. ചി​​​ത്ര​​​ത്തി​​​ൽ മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ വേ​​​ഷ​​​ത്തി​​​ലാ​​​ണ് റാ​​​ണ അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ. ​​​മ​​​ധു​​​വി​​​നൊ​​​പ്പം റാ​​​ണ ശ്രീ​​​പ​​​ത്മ​​​നാ​​​ഭ​​​സ്വാമിക്ഷേ​​​ത്ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ ക​​​ഥാ​​​പാ​​​ത്രം അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ല​​​ഭി​​​ച്ച​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് റാ​​​ണാ ദ​​​ഗ്ഗു​​​പ​​​തി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

തു​​​ട​​​ർ​​​ന്ന് ക​​​വ​​​ടി​​​യാ​​​ർ കൊ​​​ട്ടാ​​​ര​​​ത്തി​​​ലെ​​​ത്തി രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യും റാ​​​ണ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ​​​യു​​​ടെ ച​​​രി​​​ത്രം പ​​​റ​​​യു​​​ന്ന പു​​​സ്ത​​​കം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ റാ​​​ണ​​​യ്ക്കു സ​​​മ്മാ​​​നി​​​ച്ചു. ബാ​​​ഹു​​​ബ​​​ലി സി​​​നി​​​മ​​​യു​​​ടേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യി ര​​​ണ്ടു ഭാ​​​ഗ​​​ങ്ങ​​​ളാ​​​യാ​​​ണ് മാ​​​ർ​​​ത്താ​​​ണ്ഡ​​​വ​​​ർ​​​മ: ദി ​​​കിം​​​ഗ് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​ർ എ​​​ന്ന സി​​​നി​​​മ പ്രേ​​​ക്ഷ​​​ക​​​ർ​​​ക്കു മു​​​ന്നി​​​ലെ​​​ത്തു​​​ക​​​യെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ കെ.​ ​​മ​​​ധു പ​​​റ​​​ഞ്ഞു.

എ​​​ട്ടു വ​​​ർ​​​ഷം നീ​​​ണ്ട പ​​​ഠ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം റോ​​​ബി​​​ൻ തി​​​രു​​​മ​​​ല​​​യാ​​​ണ് ചി​​​ത്ര​​​ത്തി​​​ന്‍റെ തി​​​ര​​​ക്ക​​​ഥ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​യാ​​​ള​​​ത്തി​​​ലെ പ്ര​​​മു​​​ഖ താ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ റ​​​സൂ​​​ൽ പൂ​​​ക്കു​​​ട്ടി, കീ​​​ര​​​വാ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ചി​​​ത്ര​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​കും.

Related posts