സ്വന്തമായുള്ളത് വ്യവസായ പങ്കാളിക്ക് കൊടുത്ത പണം മാത്രം; പാ​പ്പ​രെ​ന്ന മൊ​ഴി​യി​ൽ  നി​ക്ഷേ​പ​ക​ർ​ക്ക് ആ​ശ​ങ്ക; കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന റാ​ണ​യു​ടെ മൊ​ഴി വശ്വസിക്കാതെ പോലീസ്

 

സ്വ​ന്തം ലേ​ഖ​ക​ൻ 
തൃ​ശൂ​ർ: സേ​ഫ് ആ​ൻ​ഡ് സ്ട്രോം​ഗ് നി​ക്ഷേ​പ ത​ട്ടി​പ്പി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​വീ​ൺ റാ​ണ​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന് ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ എ​ത്തി​ച്ച് തെളിവെടുപ്പ് ന​ട​ത്തി​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ പ​ണം ധൂ​ർ​ത്ത​ടി​ച്ച് ക​ള​ഞ്ഞെ​ന്നാ​ണ് റാ​ണ​യു​ടെ മൊ​ഴി.

വ്യ​വ​സാ​യ പ​ങ്കാ​ളി​ക്ക് കൊ​ടു​ത്ത 16 കോ​ടി രൂ​പ മാ​ത്ര​മാ​ണ് സ്വ​ന്ത​മാ​യു​ള​ള​തെ​ന്നാ​ണ് റാ​ണ​യു​ടെ അ​വ​കാ​ശ​വാ​ദം. ബാ​ക്കി തു​ക എ​വി​ടെ​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം.

 ബി​നാ​മി പേ​രു​ക​ളി​ൽ ന​ട​ത്തി​യ നി​ക്ഷേ​പ​ങ്ങ​ളെക്കുറി​ച്ചാ​ണ് പോ​ലീ​സ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. ത​ന്‍റെ കൈ​യി​ൽ ഒ​റ്റ പൈ​സ പോ​ലു​മി​ല്ലെ​ന്ന് റാ​ണ ധൈ​ര്യ​മാ​യി പ​റ​യു​ന്ന​ത് മ​റ്റു പ​ല​യി​ട​ത്തും നി​ക്ഷേ​പം ന​ട​ത്തി​യ​ത് കൊ​ണ്ടാ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ, സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​ശ​ദാം​ശ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ത​ന്‍റെ കൈ​യി​ൽ പ​ണ​മൊ​ന്നു​മി​ല്ലെ​ന്ന് റാ​ണ പ​റ​ഞ്ഞ​തോ​ടെ നി​ക്ഷേ​പ​ക​രു​ടെ ആ​ശ​ങ്ക​യും വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

നി​ക്ഷേ​പി​ച്ച പ​ണം തി​രി​ച്ചു കി​ട്ടാ​ൻ ഇ​നി​യെ​ന്ത് മാ​ർ​ഗ​മെ​ന്നാ​ണ് പ​ല​രും ചോ​ദി​ക്കു​ന്ന​ത്. അ​തേ​സ​മ​യം കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന റാ​ണ​യു​ടെ മൊ​ഴി പോ​ലീ​സ് വി​ശ്വ​സി​ച്ചി​ട്ടി​ല്ല. 

Related posts

Leave a Comment