താൻ നായകനായി എത്തുന്ന 1945 എന്ന സിനിമ കാണരുതെന്ന് ആരാധകരോട് ആവശ്യപ്പെട്ട് റാണാ ദഗുപതി. ചിത്രീകരണം പൂർത്തിയാകാത്ത സിനിമയാണിതെന്നും സിനിമയിലെ തന്റെ പ്രതിഫലം മുഴുവൻ തന്നിട്ടില്ലെന്നും കഴിഞ്ഞ ഒരു വർഷമായി ഈ സിനിമയെക്കുറിച്ച് യാതൊരു അറിവുമില്ലായിരുന്നുവെന്നും ആളുകളെ പറ്റിച്ച് പണം തട്ടാനുള്ള ശ്രമമാണിതെന്നും താരം ട്വിറ്ററിൽ കുറിച്ചു.
ദീപാവലിയോട് അനുബന്ധിച്ച് അണിയറപ്രവർത്തകർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു. തുടർന്നാണ് സിനിമയ്ക്കെതിരെ താരം രംഗത്ത് വന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഐഎൻഎയിൽ പ്രവർത്തിച്ചിരുന്ന ഒരു സൈനികന്റെ കഥാപാത്രത്തെയാണ് സിനിമയിൽ റാണ അവതരിപ്പിക്കുന്നത്.
നാസർ, സത്യരാജ്, റജീന കസാൻഡ്ര എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യുവാൻ ശങ്കർ രാജയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്. 2010 ജനുവരിയിൽ ചിത്രം റിലീസ് ചെയ്യുമെന്നാണ് പോസ്റ്ററിൽ അറിയിച്ചിരിക്കുന്നത്.
#1945TheMovie first look to be revealed tomorrow at 6pm@KProductions9 @RanaDaggubati @Rajarajan7215 @thisisysr @Sathyasivadir @mounamravi @Muzik247in @CtcMediaboy pic.twitter.com/OZAYEUuvFX
— Ramesh Bala (@rameshlaus) October 26, 2019