ബോളിവുഡിലെ ഹോട്ട് താരങ്ങളായ രണ്‍ബീർ കപൂറും ആലിയ ഭട്ടും പ്രണയത്തിലായിട്ട് കാലം കുറേയായി. ദീപിക പദുക്കോണിനെയും കത്രീന കെയ്ഫിനെയുമെല്ലാം പ്രണയിച്ച് പരാജയപ്പെട്ട രണ്‍ബീർ പക്ഷേ ആലിയയുടെ പ്രണയത്തിൽ വേർപിരിയാനാവാത്ത വിധം വീണിരിക്കുകയാണ്.
രണ്‍ബീർ കപൂറിന്റെയും ആലിയ ഭട്ടിന്റെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരമാണ് ഏറ്റവുമൊടുവിൽ വരുന്നത്. ഇവരുടെ വിവാഹം വരുന്ന ജനുവരിയിൽ നടക്കുമെന്നും വാർത്തകൾ വരുന്നു.
വിവാഹക്ഷണക്കത്ത് ബോളിവുഡിലെ പ്രമുഖരായ അമിതാഭ് ബച്ചൻ, അയൻ മുഖർജി, കരണ്‍ ജോഹർ, സൽമാൻ ഖാൻ, ആമിർ ഖാൻ തുടങ്ങിയവർക്ക് അയച്ചത്രേ. അതിഥികളുടെ പട്ടികയിൽ ദീപിക പദുക്കോണ്‍-രണ്‍വീർ സിംഗ് താര ദന്പതികൾ മുന്‍പന്തിയിലാണ്.
രണ്‍ബീർ കപൂറിന്റെ പിതാവ് റിഷി കപൂർ ഇപ്പോൾ യുഎസിൽ ചികിത്സയിലാണ്. തന്റെ കണ്ണടയും മുന്‍പേ രണ്‍ബീർ കപൂർ വിവാഹിതനായി കാണണമെന്ന് റിഷി കപൂർ ആഗ്രഹിക്കുന്നു. ആലിയയുടെയും രണ്‍ബീറിന്റെയും പ്രണയത്തിന് ഇരുവീട്ടുകാരും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. വിവാഹത്തിനുള്ള സ്ഥലം കണ്ടെത്താനുള്ള തെരച്ചിലിലാണ് ഇരുവീട്ടുകാരും.