ബോളിവുഡിലെ ഏറ്റവും നല്ല കാമുകന്‍ ആര് എന്ന ചേദ്യത്തിന് ഒരേഒരുത്തരമേയുള്ളു. റണ്‍വീര്‍ സിംഗ്. ഒരു പെണ്ണിനു കിട്ടാവുന്ന ഏറ്റവും നല്ല കാമുകനാണ് താന്‍ എന്ന കാര്യത്തിലും റണ്‍വീറിന് സംശയമൊന്നുമില്ല. തന്നെയുമല്ല തനിക്ക് ദീപിക യോടുള്ള പ്രണയം പ്രകടിപ്പിക്കാനോ പറയാനോ താരത്തിന് ഒട്ടും മടിയുമില്ല.
പ്രണയമൊക്കെ ആകുമ്പോള്‍ ഒരു ഓമനപ്പേര് വേണമെന്നാണല്ലോ നാട്ടുനടപ്പ്. ദീപികയ്ക്കായി റണ്‍വീര്‍ തെരഞ്ഞെടുത്തതും വളരെ “ക്യൂട്ട്’ ആയ ഒരു പേരാണ്. ഈ പേര് വെളിപ്പെടുത്തിയതാകട്ടെ റണ്‍വീറിന്റെ ഉറ്റ സുഹൃത്തായ അര്‍ജുന്‍ കപൂറും. നേഹാ ദുപിയയുടെ ചാനല്‍ പരിപാടിയിലായിരുന്നു അര്‍ജുന്റെ വെളിപ്പെടുത്തല്‍. റണ്‍വീറിനു ഏറ്റവും പ്രിയപ്പെട്ടത് അര്‍ജുനോ അതോ ദീപികയോ എന്ന അവതാരകയുടെ ചോദ്യത്തിനു മറുപടിയായി അര്‍ജുന്‍ പറഞ്ഞത് “ലോകത്ത് മറ്റാരേക്കാളും റണ്‍വീറിനു പ്രിയപ്പെട്ടത് “ബൂബു’വാണ്’ എന്നായിരുന്നു.