ആൾവാർ: രാജസ്ഥാനിലെ ആൾവാറിൽ പശു കള്ളക്കടത്തുകാരനെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിച്ചതച്ച രക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നു സമ്മതിച്ച് സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ. ഇക്കാര്യത്തിൽ തങ്ങൾക്കു പിഴവു പറ്റിയെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും രക്ബറിനെ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന എഎസ്ഐ മോഹൻ സിംഗ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മോഹൻസിംഗിനെ സസ്പെൻഡ് ചെയ്യുകയും മറ്റു രണ്ടു പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
രക്ബർ ഖാൻ എന്ന യുവാവാണ് ആൾവാറിൽ ആൾക്കൂട്ടത്തിന്റെ ആക്രമത്തിൽ കൊല്ലപ്പെട്ടത്. ആൾവാറിലെ ലാലവൻഡിയിലുള്ള വനത്തിലൂടെ രാത്രി ഹരിയാനയിലെ കൊൽഗാവിലേക്കു പശുക്കളെ കൊണ്ടുപോകുകയായിരുന്ന രക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ലഡ്പുർ വില്ലേജിൽനിന്നാണ് രക്ബറും അസ്ലമും രണ്ടു പശുക്കളെ വാങ്ങിയത്.
ഗുരുതരമായി പരിക്കേറ്റ രക്ബർ ഖാനെ രാത്രി ഒന്നോടെ പോലീസ് ജീപ്പിൽകയറ്റി കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചത് മൂന്നു മണിക്കൂറിനു ശേഷമാണ്. ഇതിനിടെ യുവാവിനെ കുളിപ്പിക്കുകയും പിടിച്ചെടുത്ത പശുക്കളെ മാറ്റാൻ വാഹനം ക്രമീകരിക്കുകയും ചെയ്തു. പിന്നീട് കടയിൽനിന്നു ചായ കുടിച്ച ശേഷമാണ് രക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേയ്ക്കും രക്ബർ ഖാൻ മരിച്ചിരുന്നു.
അതേ, ഇത് എന്റെ പിഴവാണെന്നു സമ്മതിക്കുന്നു. എന്നെ ശിക്ഷിക്കൂ. നിങ്ങൾ എന്തുവേണമെങ്കിലും ചെയ്തുകൊള്ളൂ. ഞാൻ പിഴവു ചെയ്തു- മോഹൻ സിംഗ് ഇങ്ങനെ പറയുന്ന ദൃശ്യങ്ങളുള്ള മറ്റൊരു പോലീസുകാരൻ പകർത്തിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആൾക്കൂട്ടകൊലയിൽ ഇതേവരെ മൂന്നു പേരാണ് അറസ്റ്റിലായിട്ടുള്ളത്.
രക്ബറിന്റെ കൊലയാളി പോലീസ്; കൊല്ലപ്പെട്ട യുവാവിന്റെ ചിത്രങ്ങൾ പുറത്ത്
ജയ്പുർ: രാജസ്ഥാനിലെ ആൾവാറിൽ പശുകള്ളക്കടത്തുകാരനെന്ന് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെ പ്രതിക്കൂട്ടിലാക്കി പുതിയ തെളിവുകൾ പുറത്ത്. കൊല്ലപ്പെട്ട രക്ബർ ഖാന്റെ ബോധത്തോടെയുള്ള മാധ്യമങ്ങൾ ചിത്രങ്ങൾ പുറത്തുവിട്ടു.
രക്ബർ ഖാൻ പരിക്കുകളില്ലാതെ പോലീസ് വാഹനത്തിൽ ഇരിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആക്രമണം സംബന്ധിച്ചു പോലീസിനു വിവരം നൽകിയ നവൽ കിഷോർ എന്നയാൾ പകർത്തിയ ചിത്രമാണിത്. വലിയ പരിക്കുകളില്ലാതെ പോലീസ് വാഹനത്തിൽ കയറ്റിയ രക്ബറിനെ മൂന്നു മണിക്കൂറിനുശേഷം ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.
പോലീസ് കസ്റ്റഡിയിൽ യുവാവിനു മർദനമേറ്റതു സംബന്ധിച്ചു വിവരമില്ലെന്നും ആശുപത്രിയിൽ എത്തിക്കുന്നതു സംബന്ധിച്ചു പിഴവുണ്ടായെന്നുമാണ് സ്പെഷൽ ഡിജിപി എൻ.ആർ.കെ.റെഡ്ഡി പറഞ്ഞു. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് രക്ബർ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
രക്ബറിന്റെ കഴുത്തിനു ഗുരുതരമായ ക്ഷതം സംഭവിച്ചതായി ഇയാളുടെ സഹോദരൻ ആരോപിക്കുന്നു. രക്ബറിനെ വാഹനത്തിൽ മർദിക്കുന്നതും ചീത്ത വിളിക്കുന്നതും ശ്രദ്ധയിൽപ്പെട്ടളതായി മായ എന്ന സ്ത്രീ മൊഴി മാധ്യമങ്ങളോടു പറഞ്ഞു.
രക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയെന്നു സംഘത്തിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നു. ഇക്കാര്യത്തിൽ തങ്ങൾക്കു പിഴവു പറ്റിയെന്നും ശിക്ഷ ഏറ്റുവാങ്ങാൻ തയാറാണെന്നും രക്ബറിനെ കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന എഎസ്ഐ മോഹൻ സിംഗ് പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് മോഹൻസിംഗിനെ സസ്പെൻഡ് ചെയ്യുകയും മറ്റു രണ്ടു പോലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.
ആൾവാറിലെ ലാലവൻഡിയിലുള്ള വനത്തിലൂടെ രാത്രി ഹരിയാനയിലെ കൊൽഗാവിലേക്കു പശുക്കളെ കൊണ്ടുപോകുകയായിരുന്ന രക്ബർ ഖാനെയും സുഹൃത്ത് അസ്ലമിനെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. ലഡ്പുർ വില്ലേജിൽനിന്നാണ് രക്ബറും അസ്ലമും രണ്ടു പശുക്കളെ വാങ്ങിയത്. മർദനത്തിനിരയായ രക്ബർ ഖാനെ രാത്രി ഒന്നോടെ പോലീസ് ജീപ്പിൽകയറ്റി കൊണ്ടുപോയെങ്കിലും ആശുപത്രിയിൽ എത്തിച്ചത് മൂന്നു മണിക്കൂറിനു ശേഷമാണ്.
ഇതിനിടെ യുവാവിനെ കുളിപ്പിക്കുകയും പിടിച്ചെടുത്ത പശുക്കളെ മാറ്റാൻ വാഹനം ക്രമീകരിക്കുകയും ചെയ്തു. പിന്നീട് കടയിൽനിന്നു ചായ കുടിച്ച ശേഷമാണ് രക്ബർ ഖാനെ ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേയ്ക്കും രക്ബർ ഖാൻ മരിച്ചിരുന്നു.