പപ്പരാസികളെ നടിമാർക്കും നടന്മാർക്കും വലിയ പേടിയാണ്. എപ്പോഴാണ് ഇല്ലാക്കഥകൾ ചമച്ചുവിടുക എന്നു പറയാൻ പറ്റില്ലല്ലോ. പലപ്പോഴും നേരുള്ള കഥകളാണ് പുറത്തു വരാറുള്ളതെന്നാണ് പൊതുവായ സത്യം. അതു പക്ഷേ താരങ്ങളുടെ മൈലേജ് കൂട്ടുന്ന കഥകളായിരിക്കുകയുമില്ല. ബോളിവുഡ് നടൻ രൺബീർ കപൂർ പപ്പരാസികളുടെ പിടിയിൽ നിന്നും അകലാൻ പുതിയ മാർഗങ്ങൾ കണ്ടെത്തിയിരിക്കുകയാണ്. രണ്‍ബീര്‍ കപൂറും മഹിര ഖാനും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നതിനെത്തുടർന്നാണ് രൺബീർ പുതിയ അടവു നയങ്ങൾ പയറ്റി തുടങ്ങിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകരും ഫോട്ടോഗ്രാഫേഴ്സും തന്റെ അരികിൽ എത്തുന്പോൾ കണ്ണടച്ച് ഉറക്കം നടിച്ചാണ് താരം ഇവരില്‍ നിന്നും രക്ഷപ്പെടുന്നത്. ഈ കള്ള ഉറക്കം രൺബീർ പതിവാക്കിയിരിക്കുന്നവെന്നാണ് ബോളിവുഡിലെ സംസാരം. അതുമാത്രമല്ല മറ്റ് പല ടെക്നിക്കുകളും പുള്ളി പുറത്തെടുത്തിട്ടുണ്ട്. സ്ഥിരം പാർട്ടികൾക്ക് പോയിക്കൊണ്ടിരുന്ന സ്ഥലം മാറ്റി പിടിച്ചിരിക്കുകയാണ് രൺബീർ. അതുവഴി പപ്പരാസികളിൽ നിന്നും അകന്നു നിൽക്കാൻ സാധിക്കും എന്നതാണ് രൺബീറിന്റെ കണ്ടെത്തൽ.