ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അടുത്തിടെ ഒരു സംഘം രൺവീർ സിംഗിനെ സമീപിച്ചു. വെറും 30 മിനിറ്റ് നേരം ചടങ്ങിൽ പങ്കെടുക്കുന്നതിന് 2 കോടി രൂപയാണ് രൺവീറിന് സംഘം വാഗ്ദാനം ചെയ്തത്. എന്നാൽ താരം ചടങ്ങിൽ പങ്കെടുക്കില്ലായെന്ന് തീർത്ത് പറഞ്ഞു. രൺവീർ അഭിനയിക്കുന്ന ഗല്ലി ബോയിയുടെ ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്നതിനാലാണ് താരം ഈ അവസരം നിഷേധിച്ചതെന്നാണ് രൺവീറിനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഗല്ലി ബോയിയുടെ ഷൂട്ടിംഗിനായി രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെ രൺവീർ സെറ്റിൽ തന്നെയുണ്ട്. മറ്റൊരു നഗരത്തിൽ നടക്കുന്ന കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ പോയാൽ ഷൂട്ടിംഗ് മുടങ്ങുമെന്ന കാരണത്താലാണ് രൺവീർ കല്യാണച്ചടങ്ങിൽ പങ്കെടുക്കാൻ പറ്റില്ലായെന്ന് പറഞ്ഞത്. കോടികളല്ല, ജോലിയാണ് പ്രധാനമെന്നാണ് രൺവീറിന്റെ പക്ഷം.സോയ അക്തറാണ് ഗല്ലി ബോയി സംവിധാനം ചെയ്യുന്നത്.