വിവാഹം കഴിക്കാന്‍ തനിക്ക് ആഗ്രഹം തോന്നിത്തുടങ്ങിയെന്ന് ബോളിവുഡ് സുന്ദരന്‍ രണ്‍വീര്‍ സിംഗ് വെളിപ്പെടുത്തിയിരിക്കുന്നു. രണ്‍വീറിന്റെ മനസ് അറിഞ്ഞതോടെ പപ്പരാസികള്‍ പല കഥകളും മെനയാനും തുടങ്ങി. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിനെ രണ്‍വീര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് പപ്പരാസികള്‍ വരികള്‍ക്കിടയിലൂടെ വായിക്കുന്നു. ദീപികയും രണ്‍വീറും തമ്മിലുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഇരുവരും ഡേറ്റിംഗിലായിട്ട് കാലം കുറേയായി.
ഈ സാഹചര്യത്തിലാണ് ദീപികയെ തന്നെയായിരിക്കും രണ്‍വീര്‍ ഉന്നം വയ്ക്കുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നത്. വിവാഹം ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ മാറ്റം കൊണ്ടുവരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിവാഹിതനായാലോയെന്ന് ഞാനും ആലോചിക്കാറുണ്ട്. ഇപ്പോള്‍ എന്റെ ശ്രദ്ധ കരിയറിലാണ്. പക്ഷേ ഞാന്‍ വിവാഹത്തിന് എതിരാണെന്ന് ആരും കരുതരുത്. വിവാഹം കഴിക്കാനും കുടുംബജീവിതം നയിക്കാനും എനിക്കും താല്പര്യമുണ്ട്- രണ്‍വീര്‍ സിംഗ് പറയുന്നു. ദീപികയും രണ്‍വീറും ഒന്നിച്ച് അഭിനയിക്കുന്ന പുതിയ ചിത്രം പത്മാവതി.ഷൂട്ടിംഗ് കഴിയുമ്പോള്‍ വിവാഹം ഉണ്ടാകുമെന്നും കിംവദന്തി പരക്കുന്നുണ്ട്.